കണ്ണൂർ അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​നം; നാല് പേരുൾപ്പെട്ട സംഘത്തിൽ ഒരു സ്ത്രീയും


അ​മ്പാ​യ​ത്തോ​ട്(കണ്ണൂർ): കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ട്ടി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി പ്ര​ക​ട​നം ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ ആ​യു​ധ​ധാ​രി​ക​ളാ​യ നാ​ലം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്. ഒ​രു സ്ത്രീ​യും മൂ​ന്ന് പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്. ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ക്കു​ക​യും ചെ​യ്തു. പു​ല​ർ​ച്ചെ ആ​റോ​ടെ എ​ത്തി​യ സം​ഘം ആ​റ​ര​യോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്.

കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ഴി​യി​ലൂ​ടെ​യാ​ണ് സം​ഘം ടൗ​ണി​ൽ എ​ത്തി​യ​ത്. തി​രി​ച്ച് ആ ​വ​ഴി പോ​കു​ക​യും ചെ​യ്തു.മൂ​ന്നു പേ​രു​ടെ കൈ​ക​ളി​ൽ തോ​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് നി​ന്നെ​ത്തി​യ അ​ന്ന ബ​സി​ലും അ​മ്പാ​യ​ത്തോ​ട് നി​ന്ന് പു​റ​പ്പെ​ടു​ന്ന ഡെ​ൽ​ന ബ​സി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.

ത​ങ്ങ​ൾ മാ​വോ​യി​സ്റ്റു​കാ​രാ​ണെ​ന്ന് പ​രി​ച​യ​പെ​ടു​ത്തു​ക​യും ചെ​യ്തു. ജ​നു​വ​രി 31ന് ​ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ത് വി​ജ​യി​പ്പി​ക്കു​ക. അ​ട്ട​പ്പാ​ടി​യി​ലെ ചി​ന്തി​യ ര​ക്ത​ത്തി​ന് പ​ക​രം വീ​ട്ടു​ക, ഓ​പ്പ​റേ​ഷ​ൻ സ​മാ​ധാ​ൻ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ യു​ദ്ധം പ​രാ​ജ​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലും ല​ഘു​ലേ​ഖ​യി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​ക്കെ​തി​രേ​യും പോ​സ്റ്റ​റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലും അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. കേ​ള​കം പോ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ട്ടും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.

Related posts