ഒന്നുറക്കെ വിളിച്ചിരുന്നെങ്കിൽ..!  മംഗലാപുരത്തെ മ​ല​യാ​ളി​ക​ൾ​ക്കെ​തി​രേകേ​സെ​ടു​ത്ത സം​ഭ​വം; ഇ​ട​പെ​ട​ണ​മെ​ന്ന്  ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കേ​ര​ള പോ​ലീ​സ്


തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ മം​ഗ​ലാ​പു​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​യി​ര​ത്തോ​ളം മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ണാ​ട​ക പോ​ലീ​സ് കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടാ​തെ കേ​ര​ള പോ​ലീ​സും സ​ർ​ക്കാ​രും. അ​ന്ന് മം​ഗ​ലാ​പു​ര​ത്ത് ഇ​ല്ലാ​തി​രു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലും ക​ർ​ണാ​ട​ക പോ​ലീ​സ് കേ​സെ​ടു​ത്തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര വ​കു​പ്പു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്നും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ ആ​രും ഈ ​ആ​വ​ശ്യ​വു​മാ​യി കേ​ര​ള സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല.

ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ഇ​തേ ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​രി​നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​വി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് ന​ട​ന്ന ക്രൈ​മി​ൽ ന​ട​പ​ടി​യേ​ടു​ക്കേ​ണ്ട​ത് അ​വ​രാ​ണ്. അ​തി​ൽ സം​സ്ഥാ​ന​ത്തി​ന് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.്

Related posts