കോവിഡ് 19; പത്തനംതിട്ടയിൽ ബ​സു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി; വീടുകൾ കയറിയിറങ്ങി ബോധവത്കരണം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ജി​ല്ല​യി​ലെ ബ​സ് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ലി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും സ​ജീ​വ​മാ​യി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി വ​ന്നി​റ​ങ്ങി​യ 8846 യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​ന്ന​ലെ വ​രെ പ​രി​ശോ​ധി​ച്ച​ത്. ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​വ​ന്ന 854 പേ​രെ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ജി​ല്ല​യി​ലെ വി​വി​ധ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി. ഇ​വ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച 13 പേ​രെ നി​ർ​ബ​ന്ധി​ത​മാ​യി വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​രി​ശോ​ധ​ന​യോ​ടെ യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ബ​സ് സ്റ്റേ​ഷ​നി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ള​ട​ക്കം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ശു​ചീ​ക​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഇതുവ​രെ 1585 ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഇ​വ​രി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ജി​ല്ല​യി​ലെ 920 വാ​ർ​ഡു​ക​ളി​ൽ 902 എ​ണ്ണ​ത്തി​ൽ വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​ക​ൾ ചേ​ർ​ന്നു. 2150 വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. 233 വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

Related posts

Leave a Comment