ക​പ്പ​യി​ലും സ​യ​നൈ​ഡ് ! ഞെ​ട്ടി​ക്കു​ന്ന ക​ണ്ടു​പി​ടിത്തവുമായി ചെ​മ്മ​ണ്ണാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ; കപ്പ കഴിച്ചാല്‍ മയക്കം വരുന്നതിന്റെ കാരണവും പ്രതിവിധിയും കുട്ടിശാസ്ത്രജ്ഞര്‍ പറയുന്നു

നെ​ടു​ങ്ക​ണ്ടം: ക​പ്പ​യി​ൽ​നി​ന്നും സ​യ​നൈ​ഡ് വേ​ർ​തി​രി​ച്ച് ചെ​മ്മ​ണ്ണാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ! ക​ല്ലാ​ർ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ക​ണ്ടു​പി​ടിത്തം. ക​പ്പ​യി​ൽ​നി​ന്നും സ​യ​നൈ​ഡ് ഉ​ത്പാ​ദി​പ്പി​ച്ച് അ​ത് വി​ഷ​മാ​യും കീ​ട​നാ​ശി​നി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യ അ​വ​ത​രി​പ്പി​ച്ചാ​ണ് ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​മ്മു ആ​ഗ്ന​സ് സ​ണ്ണി​യും ശ്ര​ദ്ധ മ​രി​യ സ​ജി​യും ഹൈ​സ്കൂ​ൾ വി​ഭാ​ഗം റി​സേ​ർ​ച്ച് ആ​ൻ​ഡ് പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

ക​പ്പ​യി​ല ക​ഴി​ച്ചാ​ൽ മൃ​ഗ​ങ്ങ​ൾ ചാ​കു​ന്ന​തും അ​ധി​കം ക​പ്പ ക​ഴി​ച്ചാ​ൽ മ​നു​ഷ്യ​ർ​ക്കു മ​യ​ക്കം തോ​ന്നു​ന്ന​തും ക​പ്പ​യി​ലെ സ​യ​നൈ​ഡി​ന്‍റെ സാ​ന്നി​ധ്യ​മാ​ണെ​ന്നാ​ണ് കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ക്ഷം. ക​പ്പ വേ​വി​ക്കു​ന്പോ​ൾ 99 ശ​ത​മാ​നം സ​യ​നൈ​ഡും നി​ർ​വീ​ര്യ​മാ​വും. എ​ന്നാ​ൽ ബാ​ക്കി​യു​ള​ള ഒ​രു ശ​ത​മാ​ന​മാ​ണ് മ​നു​ഷ്യ​ർ​ക്ക് മ​യ​ക്കം, ഗ്യാ​സ്ട്ര​ബി​ൾ തു​ട​ങ്ങി​യ​വ സ​മ്മാ​നി​ക്കു​ന്ന​ത്.

ഇ​തി​നും കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ർ പ്ര​തി​വി​ധി പ​റ​യു​ന്നു​ണ്ട്. ക​പ്പ​യോ​ടു​കൂ​ടി ഇ​റ​ച്ചി​യോ മീ​നോ ക​ഴി​ച്ചാ​ൽ മ​തി. അ​വ​യി​ലെ നൈ​ട്രേ​റ്റു​ക​ൾ സ​യ​നൈ​ഡി​നെ ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്നും ഇ​തി​നെ​കു​റി​ച്ചു​ള്ള ന​ല്ല ബോ​ധം പ​ഴ​യ ആ​ളു​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​താ​യും ഇ​ത് ക​പ്പ ക​ഴി​ക്കു​ന്ന​വ​ർ മ​റ​ക്ക​രു​തെ​ന്നും കു​ട്ടി​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

Related posts