കറാച്ചിയിൽ വൻ തീപിടിത്തം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ ക​റാ​ച്ചി ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ന​ഗ​ര​മ​ധ്യ​ത്തി​ലെ ഗു​ൽ പ്ലാ​സ ഷോ​പ്പിം​ഗ് മാ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണു ദു​ര​ന്തം ആ​രം​ഭി​ച്ച​ത്.

താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യ തീ ​അ​തി​വേ​ഗം മു​ക​ൾ​നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ​വ​രെ തീ ​പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ടു​ത്ത ചൂ​ടു മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണു.

കെ​ട്ടി​ട​ത്തി​ലു ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു.

Related posts

Leave a Comment