താ​റാ​വി​ന് ദേ​ശീ​യ അം​ഗീ​കാ​രം കി​ട്ടി​യ​തുകൊ​ണ്ടു മാ​ത്രം എ​ന്തു​ കാ​ര്യം?

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ടി​ന്‍റെ ത​ന​തു താ​റാ​വി​ന​ങ്ങ​ളാ​യ ചാ​ര​യും ചെ​മ്പ​ല്ലി​യും ദേ​ശീ​യ ത​ല​ത്തി​ൽ അം​ഗീ​കൃ​ത ഇ​ന​ങ്ങ​ളാ​യി ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യ നാ​ഷ​ന​ൽ ബ്യൂറോ ഓ​ഫ് അ​നി​മ​ൽ ജ​ന​റ്റി​ക്സ് റി​സോ​ഴ്സ​സ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു മാ​ത്രം കു​ട്ട​നാ​ട്ടി​ലെ താ​റാ​വ് കൃ​ഷി ര​ക്ഷ​പ്പെ​ടു​മോ? താ​റാ​വു ക​ർ​ഷ​ക​ർ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക നേ​ട്ടം ഇ​തു​കൊ​ണ്ടു​ണ്ടാ​വു​മോ?

അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​ത്
അം​ഗീ​കാ​രം ല​ഭ്യ​മാ​യ​തു വ​ഴി ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ  യ​ഥാ​സ​മ​യം  താ​റാ​വ് ക​ർ​ഷ​ക​ർ​ക്കെ​ത്തി​ച്ചു കൊ​ടു​ക്കാ​നാ​ക​ണം. താ​റാ​വു വ​ള​ർ​ത്ത​ലി​ന് പ്ര​ത്യേ​ക സ​ഹാ​യം യ​ഥാ​ർ​ഥ താ​റാ​വു ക​ർ​ഷ​ക​ർ​ക്ക്  ത​ന്നെ ല​ഭ്യ​മാ​ക്കാനു​ള്ളന​ട​പ​ടി​യുംവേ ണം. പ​ക്ഷി​പ്പ​നി​യു​ടെ​യും മ​റ്റു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ടെ​യും പേ​രി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി താ​റാ​വു കൃ​ഷി നി​ർ​ത്തേ​ണ്ടി വ​ന്ന​വ​രെ തി​രി​കെ താ​റാ​വ് കൃ​ഷി​യി​ലേ​ക്ക്  കൊ​ണ്ടു​വ​ര​ണം.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കു​ട്ട​നാ​ട​ൻ താ​റാ​വ് എ​ന്ന വ്യാ​ജേ​ന എ​ത്തു​ന്ന താ​റാ​വു​ക​ളെ കേ​ര​ള​ത്തി​ൽ സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ നി​രോ​ധി​ക്ക​ണം. കു​ട്ട​നാ​ട​ൻ താ​റാ​വി​ന​ങ്ങ​ളാ​യ ചാ​ര​നും ചെ​മ്പ​ല്ലി​യും കൂ​ട്ട​നാ​ട​ൻ താ​റാ​വ് എ​ന്ന് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​വ​യു​ടെ സ്വ​ത്വം നി​ല​നി​ൽക്കുന്ന ത​ര​ത്തി​ൽ മ​റ്റു​ള്ള​വ​യു​മാ​യി ഇ​ട​പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​മൊ​രു​ക്ക​ണം. അ​തി​നാ​യി കു​ട്ട​നാ​ട​ൻ ത​ന​ത് താ​റാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​റ്റു താ​റാ​വു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.

താ​റാ​വി​ന്‍റെ പ​രി​പാ​ല​നചെ ലവു പ​രി​ഗ​ണി​ച്ച് അ​തി​ന്‍റെ  അ​ടി​സ്ഥാ​ന​ത്തി​ൽകൂ​ടി വേ​ണം  ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കാ​ൻ. താ​റാ​വി​ന് തൂ​ക്ക​വും എ​ണ്ണ​വും മാനദണ്ധ മാക്കി വേണം വില നിശ്ചയി ക്കാൻ.താ​റാ​വ് വ​ള​ർ​ത്ത​ലി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യവ​സ്‌​തു​ക്ക​ളും, വാ​ക്‌​സി​നു​ക​ളും സൗ​ജ​ന്യനി​ര​ക്കി​ൽല​ഭ്യ​മാ​ക്ക​ണം.

സ​ർ​ക്കാ​ർ ത​ല​ത്തി​ലും അ​ല്ലാ​തെ​യും ത​ന​ത് കു​ട്ട​നാ​ട​ൻ താ​റാ​വി​നെ മാ​ത്രം വി​രി​യി​ച്ചെടു​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ഹാ​ച്ച​റി​ക​ൾ ആ​രം​ഭി​ക്ക​ണം.
പു​തി​യ ത​ല​മു​റ​യെ കു​ട്ട​നാ​ട​ൻ ത​ന​ത് താ​റാ​വ് വ​ള​ർ​ത്ത​ലി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം. തങ്ങ​നെ യാ​യാ​ൽ മാ​ത്ര​മേ ഈ ​അം​ഗീ​കാ​രം താ​റാ​വ് ക​ർ​ഷ​ക​ർ​ക്കു കൂ​ടി ഗു​ണ​ക​ര​മാ​കൂ.

താ​റാ​വ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ      
2014 ൽ ​എ​ത്തി​യ  പ​ക്ഷി​പ്പ​നി കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ ആ​യി​ര​ത്തി​ല​ധി​കം താ​റാ​വ് ക​ർ​ ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങൾക്കുമേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി. പ​ല​രും അ​തോ​ടെ താ​റാ​വ് കൃ​ഷി​ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.ഇപ്പോൾ പ​ക്ഷി​പ്പ​നി പോ​ലെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളും കു​ട്ട​നാ​ട​ൻ താ​റാ​വി​ന്‍റെ വ്യാ​ജ​നു​ക​ളു​മാ​ണ് താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നെ​ത്തു​ന്ന ബ്രോ​യ് ല​ർ താ​റാ​വു​ക​ൾ ഈ ​നാ​ട്ടി​ലെ താ​റാ​വു ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു​ണ്ട്.

ദേ​ശീ​യ അം​ഗീ​കാ​രംകൊ​ണ്ടു​ള്ള നേ​ട്ട​ങ്ങ​ൾ
കു​ട്ട​നാ​ട​ൻ താ​റാ​വ് ഇ​ന​ങ്ങ​ളു​ടെ കൃ​ഷി​ക്ക് ഇ​നി ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ അം​ഗീ​കാ​ര​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ല​ഭി​ക്കും. പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട, സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ഇ​ന​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടും. പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും ഫ​ണ്ടും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്ക​പ്പെ​ടും.
താ​റാ​വി​ന്‍റെ മാം​സ​ത്തി​ലും മു​ട്ട​യി​ലും മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ഹൃ​ദ്രോ​ഗ​ത്തെ ത​ട​യു​ന്ന​തി​നും ഉ​ത​കു​ന്ന പോ​ഷ​ണ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന്  ശാ​സ്ത്ര​ലോ​കം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്.

Related posts

Leave a Comment