കാപ്പി കുടിച്ച പണത്തെച്ചൊല്ലി തര്‍ക്കം! കുറിച്ചിയില്‍ ബജി കച്ചവടക്കാരനെ തിളച്ച എണ്ണയില്‍ മുക്കി; ഏഴുപേര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു

കോ​ട്ട​യം: കു​റി​ച്ചി​യി​ൽ ബ​ജി​ കച്ചവടക്കാ​ര​നെ തി​ള​ച്ച എ​ണ്ണ​യി​ൽ മു​ക്കി​യ സം​ഭ​വ​ത്തി​ൽ കു​റി​ച്ചി സ്വ​ദേ​ശി മോ​ഹ​ന​ൻ അ​ട​ക്ക​മു​ള്ള ഏ​ഴു പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. മോ​ഹ​ന​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

കു​റി​ച്ചി കാ​ലാ​യി​പ്പ​ടി​യി​ൽ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നു മു​ന്നി​ൽ ബ​ജി​ക്ക​ട ന​ട​ത്തു​ന്ന മ​ന്ദി​രം ക​വ​ല അ​ന്പാ​ടി വീ​ട്ടി​ൽ മ​ണി​ലാ​ലി(35)നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്.

തൊ​ഴി​ലാ​ളി​ക​ളാ​യ അ​ർ​ജു​ന​ൻ (27), അ​നു​ലാ​ൽ (27) എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റു. മൂ​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണു സം​ഭ​വം. മ​ണി​ലാ​ലി​ന്‍റെ മൊ​ഴി പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മോ​ഹ​ന​ൻ സ്ഥി​ര​മാ​യി ബ​ജി​ക്ക​ട​യി​ൽ കാ​പ്പി​കു​ടി​ക്കാ​ൻ എ​ത്തു​ന്ന​താ​ണ്. ഇ​ന്ന​ലെ ഇ​യാ​ൾ കാ​പ്പി കു​ടി​ച്ച പ​ണം ന​ല്കി​യി​ല്ല. ഇ​തേ ചൊ​ല്ലി ഏ​റെ നേ​രം ത​ർ​ക്കം ന​ട​ന്നു. കു​റെ നേ​രം ക​ഴി​ഞ്ഞ് ഏ​താ​നും പേ​രെ കൂ​ട്ടി വ​ന്ന് മ​ണി​ലാ​ലി​നെ ആ​ക്ര​മി​ച്ച് തി​ള​ച്ച എ​ണ്ണ​യി​ൽ മു​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ക​യും തി​ള​ച്ച എ​ടു​ത്ത് ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്കു ഒ​ഴി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ഓ​ടി ര​ക്ഷ​പ്പെട്ടു. തു​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts