കരീനയുടെ ഗര്‍ഭ വാര്‍ത്തയ്ക്കു പിന്നാലെ കുഞ്ഞ് ‘കൊറോണിയല്‍’ വിഭാഗത്തില്‍ എന്ന് കണ്ടെത്തല്‍ ! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ…

താന്‍ ഗര്‍ഭിണിയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് നടി കരീന കപൂര്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമായി ചേര്‍ന്ന് പങ്കുവച്ചത്. മകന്‍ തൈമൂറിന് കൂട്ടായി മറ്റൊരാള്‍ കൂടി വരാന്‍ പോവുന്നതിന്റെ സന്തോഷവും ഇരുവരും പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ കൊറോണക്കാലത്ത് ഗര്‍ഭിണിയായ കരീനയ്ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞും കൊറോണിയല്‍ എന്നറിയപ്പെടും എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുടുംബം വലുതാന്‍ പോവുന്നുവെന്നും സ്‌നേഹത്തിനും സഹകരണത്തിനും നന്ദി എന്നും പറഞ്ഞാണ് സെയ്ഫ് കരീന ഗര്‍ഭിണിയാണെന്ന കാര്യം അറിയിച്ചത്.

ഇതോടെയാണ് പലരും കരീനയുടെ കുഞ്ഞും കൊറോണിയല്‍ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്ന് പറഞ്ഞ് കമന്റുകള്‍ ചെയ്തത്. ലോക്ക്ഡൗണ്‍ കാലത്ത് ഗര്‍ഭം ധരിച്ച നിരവധി അമ്മമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് കരീനയും.

കൊറോണ കാലത്ത് ഗര്‍ഭം ധരിച്ച കുട്ടികളെ കൊറോണിയലുകള്‍ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ഈ കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും 2020 ഡിസംബറിന് ശേഷമായിരിക്കും ജനിക്കുക.
2012ല്‍ വിവാഹിതരായ കരീനയ്ക്കും സെയ്ഫിനും 2016ലാണ് തൈമൂര്‍ ജനിക്കുന്നത്. ആദ്യ ഭാര്യ അമൃത സിംഗില്‍ പിറന്ന സാറ അലി ഖാന്‍, ഇബ്രാഹിം ഖാന്‍ എന്നിവരാണ് സെയ്ഫിന്റെ മറ്റു മക്കള്‍.

Related posts

Leave a Comment