ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടിക്ക് യാത്രാമൊഴി


തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ എ​ന്നും ത​ങ്ങി നി​ൽ​ക്കു​ന്ന മ​നോ​ഹ​ര ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വി​ന് യാ​ത്രാ​മൊ​ഴി. ഇ​ന്ന​ലെ അ​ന്ത​രി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി(84) യു​ടെ ഭൗ​തി​ക ശ​രീ​രം തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു.

രാ​വി​ലെ 8.30ന് ​തി​രു​മ​ല​യി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച ഭൗ​തി​ക​ശ​രീ​രം 9.30 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലെ​ഴു​തി പ്ര​ശ​സ്ത​നാ​യ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി പി​ന്നീ​ട് നാ​ട​ക​ങ്ങ​ൾ​ക്കു​വേ​ണ്ടി ഗാ​ന​ങ്ങ​ളെ​ഴു​തി.

കൊ​ല്ലം അ​സീ​സി, മ​ല​ങ്ക​ര തിയ​റ്റേ​ഴ്‌​സ്, കേ​ര​ളാ തി​യ​റ്റേ​ഴ്‌​സ്, നാ​ഷ​ണ​ൽ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം ഗാ​യ​ത്രി എ​ന്നീ നാ​ട​ക ട്രൂ​പ്പു​ക​ൾ​ക്ക് വേ​ണ്ടി ഗാ​ന​ങ്ങ​ളെ​ഴു​തി. 1978ൽ ​ആ​ശ്ര​മം എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി അ​പ്സ​ര ക​ന്യ​ക എ​ന്ന ഗാ​നം എ​ഴു​തി​ക്കൊ​ണ്ടാ​ണ് സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

എ​ഴു​പ​ത്ത​ഞ്ചോ​ളം സി​നി​മ​ക​ൾ​ക്കാ​യി ഇ​രു​നൂ​റി​ലേ​റെ ഗാ​ന​ങ്ങ​ൾ എ​ഴു​തി. സി​ന്ദൂ​ര​ത്തി​ല​ക​വു​മാ​യ്, ദേ​വീ നി​ൻ രൂ​പം, ദേ​വ​ദാ​രു പൂ​ത്തു, ഹൃ​ദ​യ​വ​നി​യി​ലെ ഗാ​യി​ക​യോ, നീ ​അ​റി​ഞ്ഞോ മേ​ലേ മാ​ന​ത്ത്, ശ്യാ​മ മേ​ഘ​മേ നീ ​എ​ന്നീ ഹി​റ്റ് ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ തൂ​ലി​ക​യി​ൽ വി​രി​ഞ്ഞ​താ​ണ്.

1984ൽ ​മു​പ്പ​തി​ലേ​റെ സി​നി​മാ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു. 2015-ൽ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഗു​രു​ശ്രേ​ഷ്ഠാ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ‌1936 ജ​നു​വ​രി 19-ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചു​ന​ക്ക​ര ക​രി​മു​ള​യ്ക്ക​ൽ കാ​ര്യാ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​യാ​ണ് ജ​നി​ച്ച​ത്.

ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: രേ​ണു​ക, രാ​ധി​ക, രാ​ഗി​ണി. മ​രു​മ​ക്ക​ൾ: സി.​അ​ശോ​ക് കു​മാ​ർ (റി​ട്ട.​ആ​രോ​ഗ്യ വ​കു​പ്പ്), പി.​ടി.​സ​ജി (റെ​യി​ൽ​വേ, മും​ബൈ), കെ.​എ​സ്. ശ്രീ​കു​മാ​ർ (സി.​ഐ.​എ​ഫ്.​ടി). സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

Related posts

Leave a Comment