പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒളിവിൽ കഴിയുകയായിരുന്ന മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​നെ ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ല​ന്പ​ലം സ്വ​ദേ​ശി​യാ​യ ഷി​ബു എ​ന്ന് വി​ളി​ക്കു​ന്ന ഫ്രാ​ൻ​സി​സ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​ലീ​ക​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ത​മി​ഴ്നാ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ക​ല്ല​ന്പ​ലം എ​സ്ഐ. അ​ഭി​ലാ​ഷ് , ഗ്രേ​ഡ് എ​എ​സ്ഐ​മാ​രാ​യ ജോ​യി, സ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഷാ​ൻ, അ​നൂ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Related posts