സിപിഎം ഭരണം; ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തുന്നതായി പരാതി

ശ്രീ​കൃ​ഷ്ണ​പു​രം: ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യി നാ​ലു​മാ​സം തി​ക​യും​മു​മ്പേ ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ്യാ​പ​ക​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി. സി​പി​എം നേ​തൃ​ത്വം ന​ല്കു​ന്ന ഭ​ര​ണ​സ​മി​തി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണ​പ്പി​രി​വ് കൊ​ഴു​ക്കു​ന്ന​ത്.

ക​രാ​റു​കാ​രെ ബി​ല്ലു​ക​ള്‍ ന​ല്കി​ല്ലെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മെ പി​ച്ച​ച്ച​ട്ടി​യി​ലും കൈ​യി​ട്ടു​വാ​രാ​നു​ള്ള ശ്ര​മ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന​ത്. ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ര​ത്‌​ന​മാ​ണ് പാ​വ​പ്പെ​ട്ട ക​ട​യു​ട​മ​ക​ളി​ല്‍​നി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി​ക്കാ​യി ഭീ​ഷ​ണി​യു​മാ​യി വ​ന്ന​ത്.

പ​ണം ന​ല്കി​യി​ല്ലെ​ങ്കി​ല്‍ ഹെ​ല്‍​ത്ത് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നോ​ട്ടീ​സ് ന​ല്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​രി​യോ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ മാ​നേ​ജ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്.

മാ​നേ​ജ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​രേ​ഖ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ചെ​റു​കി​ട നാ​മ​മാ​ത്ര ക​ട​ക്കാ​രെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ അം​ഗം ക​രാ​റു​കാ​രി​ല്‍​നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

പി.​രാ​ജ​ര​ത്‌​നം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ല്‍ വി​ജ​യി​ച്ച് പി​ന്നീ​ട് സി.​പി.​എ​മ്മി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. പി.​രാ​ജ​ര​ത്‌​നം ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് വി​പ്പ് ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Related posts

Leave a Comment