മന്ത്രിയെ കരിങ്കൊടി കാട്ടിയ സംഭവം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യത്തിനെതിരെ  പോലീസ് ന​ല്കി​യ റി​പ്പോ​ർ​ട്ട് കോ​ട​തി ത​ള്ളി

കു​ന്നം​കു​ളം: മ​ന്ത്രി എ.സി. മൊ​യ്തീ​നെ ക​രി​ങ്കൊ​ടി കാ​ട്ടിയ സം​ഭ​വ​ത്തി​ൽ ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുള്ള കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കു​ന്നം​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. പോ​ലീ​സി​ന്‌റെ റി​പ്പോ​ർ​ട്ട് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ​ന്ന് കാ​ണി​ച്ചു കൊ​ണ്ടു​ള്ള അ​ഡ്വ. മാ​ത്യു ചാ​ക്ക​പ്പ​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

ജാ​മ്യം ല​ഭി​ച്ച അ​ന്നു ത​ന്നെ കു​ന്നം​കു​ള​ത്തെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഇ​രു​വ​രും പ​ങ്കെ​ടു​ത്ത​താ​ണ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കാ​ര​ണം.യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ചൊ​വ്വ​ന്നൂ​ർ ചെ​മ്മ​ന്തി​ട്ട ആ​നേ​ട​ത്ത് നി​ധീ​ഷ്, പെ​രു​ന്പി​ലാ​വ് കൊ​ങ്ങ​ത്ത് വീ​ട്ടി​ൽ വി​ഘ്നേ​ശ്വ​ര പ്ര​സാ​ദ് എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​ത് .

ര​ണ്ടാ​ഴ്ച മു​ന്പ് ചൊ​വ്വ​ന്നൂ​രി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി പോ​വു​ക​യാ​യി​രു​ന്ന മ​ന്ത്രി എ.സി. മൊ​യ്തീ​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​നു മു​ന്പിലേ​ക്ക് ചാ​ടി​വീ​ണ പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചേ​ർ​ത്ത് കേ​സെ​ടു​ത്ത​ത്.
പ്ര​തി​ക​ൾ​ക്കാ​യി അ​ഡ്വ.​മാ​ത്യൂ ചാ​ക്ക​പ്പ​ൻ ഹാ​ജ​രാ​യി.

Related posts