ആ​ന​യൂ​ട്ടും മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും 17ന്; തൃ​ശൂ​ർ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ആനയൂട്ടിനെത്തുന്ന  ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും, ആസ്വാദനത്തിന് ഇരട്ട തായമ്പകയും

തൃ​ശൂ​ർ: രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്കംകു​റി​ച്ച് 17ന് ​തൃ​ശൂ​ർ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ടും അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ന​ട​ക്കും. വ​ട​ക്കു​ന്നാ​ഥ​ൻ ക്ഷേ​ത്രക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ന​യൂ​ട്ടും അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ന​ട​ത്തു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി 36-ാം വ​ർ​ഷ​മാ​ണ് ഇ​തു ര​ണ്ടും ന​ട​ത്തു​ന്ന​ത്.

ക​ർ​ക്കി​ട​കം ഒ​ന്നാ​യ 17ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ഗ​ണ​പ​തി പ്ര​തി​ഷ്ഠ​യു​ടെ നേ​രെ സിം​ഹോ​ദ​ര​നു സ​മീ​പ​മു​ള്ള ഹോ​മ​കു​ണ്ഠ​ത്തി​ലാ​ണ് മ​ഹാ​ഗ​ണ​പ​തി ഹോ​മം. ക​ർ​ക്കി​ട​കം ഒ​ന്നി​നു ന​ട​ത്തു​ന്ന അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തി​ന് മാ​ത്ര​മേ ഈ ​ഹോ​മ​ക​ണ്ഠം ഉ​പ​യോ​ഗി​ക്കാ​റു​ള്ളു.

ക്ഷേ​ത്രം ത​ന്ത്രി പു​ലി​യ​ന്നൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മ​ത്തി​ന് അ​ന്പ​തോ​ളം തി​രു​മേ​നി​മാ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​തി​നാ​യി​രം നാ​ളി​കേ​രം, 1500 കി​ലോ ശ​ർ​ക്ക​ര, 750 കി​ലോ നെ​യ്യ്, 200 കി​ലോ അ​വി​ൽ, 250 കി​ലോ മ​ല​ർ, തേ​ൻ, എ​ള്ള്, ഗ​ണ​പ​തി​നാ​ര​ങ്ങ എ​ന്നീ ദ്ര​വ്യ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 75ഓ​ളം ആ​ന​ക​ൾ ആ​ന​യൂ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തും. രാ​വിലെ 9.30ന് ​ആ​ന​യൂ​ട്ട് ആ​രം​ഭി​ക്കും. തെ​ക്കേ ഗോ​പു​ര​ന​ട​യ്ക്കു സ​മീ​പം ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് അ​തി​ന​ക​ത്താ​യി​രി​ക്കും ആ​ന​ക​ളെ ചമ​യ​ങ്ങ​ളി​ല്ലാ​തെ അ​ണി​നി​ര​ത്തു​ക. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പ​യ്യ​പ്പി​ള്ളി മാ​ധ​വ​ൻ ന​ന്പൂ​തി​രി ഉൗ​ട്ടി​നെ​ത്തു​ന്ന ഏ​റ്റ​വും ചെ​റി​യ കു​ട്ടി​ക്കൊ​ന്പ​ന് ആ​ദ്യ ഉ​രു​ള ന​ൽ​കി ആ​ന​യൂ​ട്ടി​ന് തു​ട​ക്കം കു​റി​ക്കും.

500 കി​ലോ അ​രി​യു​ടെ ചോ​റ് ഉ​രു​ള​ക​ളാ​ക്കി​യാ​ണ് ആ​ന​ക​ൾ​ക്ക് ന​ൽ​കു​ക. ഇ​തി​ൽ ശ​ർ​ക്ക​ര, മ​ഞ്ഞ​ൾ​പ്പൊ​ടി, നെ​യ്യ് എ​ന്നി​വ​യും ചേ​ർ​ക്കും. കൂ​ടാ​തെ ആ​ന​ക​ൾ​ക്ക് പ​ഴം, പൈ​നാ​പ്പി​ൾ, ക​ക്കി​രി​ക്ക, ക​രി​ന്പ്, ചോ​ളം, ത​ണ്ണിമ​ത്ത​ൻ എ​ന്നി​വ​യും കൊ​ടു​ക്കും. പ്ര​ത്യ​ക്ഷ ഗ​ണ​പ​തി​യൂ​ട്ടെ​ന്നാ​ണ് ആ​ന​യൂട്ടി​നെ വി​ശേ​ഷി​പ്പി​ക്കു​ക. ഒ​രു കോ​ടി രൂ​പ​യ്ക്ക് ആ​ന​യൂ​ട്ട് ഇ​ൻ​ഷ്വർ ചെ​യ്തി​ട്ടു​ണ്ട്.

സ​ദ്യ​യു​ണ്ണാം…​താ​യ​ന്പ​ക കേ​ൾ​ക്കാം…
ആ​ന​യൂ​ട്ടും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മ​വും കാ​ണാ​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ലാ​ണ് ക്ഷേ​ത്ര​ക്ഷേ​മ​സ​മി​തി സ​ദ്യ ഒ​രു​ക്കു​ന്ന​ത്. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ന​യൂ​ട്ടും മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ന​ട​ത്തു​ന്ന​ത്.

കൂ​ത്ത​ന്പ​ല​ത്തി​ൽ വൈ​കീ​ട്ട് 6.30ന് ​പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച സ്ഥ​ല​ത്ത് ഭ​ഗ​വ​ത് സേ​വ ഉ​ണ്ടാ​യി​രി​ക്കും. ക്ഷേ​ത്രം ത​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭ​ഗ​വ​ത് സേ​വ​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ല​ളി​ത​സ​ഹ​സ്ര​നാ​മ​പാ​രാ​യ​ണം ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ദീ​പാ​രാ​ധ​ന​ക്കു ശേ​ഷം ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് പോ​രൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​നും ശു​ക​പു​രം ദി​ലീ​പും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഡ​ബിൾ താ​യ​ന്പ​ക​യും ആ​സ്വ​ദി​ക്കാം.

ദ്ര​വ്യ​ങ്ങ​ൾ ഭ​ക്ത​ർ​ക്ക് സ​മ​ർപ്പിക്കാം
അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തി​നും ആ​ന​യൂ​ട്ടി​നു​മു​ള്ള ദ്ര​വ്യ​ങ്ങ​ൾ ഭ​ക്ത​ർ​ക്കും സ​മ​ർ​പ്പിക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തി​ന് സ​മീ​പം പ്ര​ത്യേ​കം കൗ​ണ്ട​ർ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Related posts