സം​സ്ഥാ​ന​ത്തെ എ​ല്ലാ വാ​ർ​ഡി​ലും ക​ർ​ഷ​ക​സ​ഭ ചേ​രും; ഓ​ണ​ത്തി​നു  സ​മൃ​ദ്ധ​മാ​യി പ​ച്ച​ക്ക​റി വി​ള​യി​ക്കാ​ൻ തൈകളും വിത്തുകളും വിതരണം ചെയ്തുവരുന്നതായി  കൃ​ഷി​മ​ന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഈ ​മാ​സ​വും അ​ടു​ത്ത മാ​സ​വു​മാ​യി ക​ർ​ഷ​കസ​ഭ ചേ​രു​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ “കാ​ഴ്ച തൃ​ശൂ​ർ’ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ വാ​ർ​ഡി​ലേ​യും കൃ​ഷി​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും ക​ർ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​മാ​ണ് വാ​ർ​ഡ് സ​ഭ ക​ർ​ഷ​ക​സ​ഭ​യാ​ക്കി മാ​റ്റു​ന്ന​ത്. എ​ല്ലാ കൃ​ഷി​ഭ​വ​നു​ക​ളി​ലും ഞാ​റ്റു​വേ​ലച്ച​ന്ത​യും ബ്ലോ​ക്കു​ക​ളി​ൽ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റും തു​ട​ങ്ങും. സം​സ്ഥാ​ന​ത്ത് ഓ​ണ​ത്തി​നു പ​ച്ച​ക്ക​റി സ​മൃ​ദ്ധ​മാ​യി വി​ള​യി​ക്കാ​ൻ ര​ണ്ടു കോ​ടി പ​ച്ച​ക്ക​റിത്തൈ​ക​ളും ഒ​രു കോ​ടി പ​ച്ച​ക്ക​റി വി​ത്ത് പാ​യ്ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. 42 ല​ക്ഷം വി​ത്തു പാ​യ്ക്ക​റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കും,  കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു.

തൃ​ശൂ​ർ പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്കു പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഹ​രി​ത​കേ​ര​ളം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും മു​ൻ എം​പി​യു​മാ​യ ഡോ. ​ടി.​എ​ൻ. സീ​മ​യ്ക്ക് വ​നി​താശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ ക​വി​ത, ക​ഥാ ര​ച​ന​ക​ൾ ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ഏ​ജീ​സ് ഓ​ഫീ​സി​ലെ ജെ​സീ​ന്ത മോ​റി​സി​നു സാ​ഹി​ത്യശ്രീ ​പു​ര​സ്കാ​ര​വും സ​മ്മാ​നി​ച്ചു.

പ്ര​കൃ​തി സം​ര​ക്ഷ​ക​ൻ​കൂ​ടി​യാ​യ ഇ​ൻ​ഫെ​ർ​ട്ടി​ലി​റ്റി ചി​കി​ത്സാവി​ദ​ഗ്ധ​ൻ ഡോ. ​എം. വേ​ണു​ഗോ​പാ​ലി​നു പ്ര​കൃ​തി​മി​ത്ര പു​ര​സ്കാ​ര​വും തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​പീ​ഡിക് സ​ർ​ജ​ൻ ഡോ. ​വി.​ജി. സു​രേ​ഷ് എ​ഴു​ത്ത​ച്ഛ​ന് വൈ​ദ്യ​മി​ത്ര പു​ര​സ്കാ​ര​വും സ​മ്മാ​നി​ച്ചു. ഓ​രോ വീ​ട്ടി​ലും അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

കാ​ഴ്ച പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ. എ.​ഡി. ബെ​ന്നി, വ​ർ​ഗീ​സ് ത​ര​ക​ൻ, സി​നി​മാ സീ​രി​യ​ൽ താ​രം ര​മാ​ദേ​വി, ദീ​പി​ക തൃ​ശൂ​ർ ബ്യൂ​റോ ചീ​ഫ് ഫ്രാ​ങ്കോ ലൂ​യി​സ്, കേ​ര​ള വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​എം. ഹാ​രീ​സ്, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത്, ബി​ജു ആ​ട്ടോ​ർ, കാ​ഴ്ച സെ​ക്ര​ട്ട​റി രാ​ജ​ൻ എ​ല​വ​ത്തൂ​ർ, ര​ഞ്ജി​ത്ത് പെ​രി​ങ്ങാ​വ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.

പൂ​മ​ല സ്കൂ​ൾ മാ​നേ​ജ​ർ എ.​ആ​ർ. ച​ന്ദ്ര​ൻ, ടി.​പി. പ്ര​കാ​ശ്, മ​ണ്ണു പ​ര്യ​വേ​ക്ഷ​ണ ഓ​ഫീ​സ​ർ എം.​എ. സു​ധീ​ർ​ബാ​ബു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​കെ. ശ്രീ​രാ​ജ്, ബി​നു ക​മ​ല, ഡോ. ​കെ. വി​വേ​ക്, ഡോ. ​ല​ക്ഷ്മി പ്ര​വീ​ണ്‍, എ​സ്. ബി​ജു, കെ. ​സു​ധീ​ഷ്കു​മാ​ർ, കെ.​സി. ഹ​രി​ലാ​ൽ, എ.​എ. അം​ജ, കെ.​സി. ത​ങ്ങ​ൾ, വി. ​ജ​യ​കു​മാ​ർ, ഡോ. ​തോ​മ​സ് അ​നീ​ഷ് ജോ​ണ്‍​സ​ണ്‍, പി.​എ​ൻ. ഇ​ന്ദു, നി​ഹാ​രി​ക എം. ​സു​ധീ​ർ, എ​സ്. അ​രു​ണ്‍​കു​മാ​ർ, പി.​ജി. സു​ജി​ത്, ഡോ. ​സ്മി​ത ജോ​ണ്‍ എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.രാം​കു​മാ​ർ എ​ള​നാ​ട്, ജൈ​നി ജോ​സ്, സി.​പി. ശ്രീ​ലാ​സ്, രാ​ഗി​ണി​ദേ​വി, പി.​ആ​ർ. ല​ത, സി.​സി. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Related posts