ക​ട​ലാ​സ് ര​ഹി​തമാക്കാൻ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​

ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​യ ക​ട​ലാ​സ് ര​ഹി​ത ഓ​ഫീ​സ് ല​ക്ഷ്യ​മി​ടു​ന്ന ഇ-​ഓ​ഫീ​സ് സം​വി​ധാനം കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു.

ക​ട​ലാ​സ് ര​ഹ​തി ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ല പൊ​തു​ഭ​ര​ണ വി​ഭാ​ഗ​വും വെ​ള്ളാ​നി​ക്ക​ര-​മ​ണ്ണു​ത്തി കാ​മ്പസു​ക​ളി​ലെ എ​ല്ലാ ഡ​യ​റ​ക്ട​റേ​റ്റു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ പ​തി​നാ​യി​ര​ത്തോ​ളം (9789) പു​തി​യ ക​ട​ലാ​സ് ര​ഹി​ത ഫ​യ​ലു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും, ഒ​രു​ല​ക്ഷ​ത്തി​ൽ​പ്പ​രം (114,225) ഫ​യ​ൽ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ ഇ-​ഗ​വേ​ണ​ൻ​സ് പ്ലാ​നി​ന് കീ​ഴി​ലു​ള്ള മി​ഷ​ൻ മോ​ഡ് പ്രോ​ജ​ക്ടു​ക​ളി​ലൊ​ന്നാ​യ നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റി​ന്‍റെ ഇ ​ഓ​ഫീ​സ് സോ​ഫ്റ്റ്‌വെയ​ർ ആ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള സ്റ്റേ​റ്റ് ഐ​ടി മി​ഷ​ൻ മു​ഖേ​ന​യാ​ണ് ഇ​ത് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കേ​ര​ള​ത്തി​ലാ​കെ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മു​പ്പ​തി​ൽ പ​രം കാ​മ്പസു​ക​ളി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും കൂ​ടി ഇ ​ഓ​ഫീ​സ് വ്യാ​പി​പ്പി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു.

കേ​ര​ള സ്റ്റേ​റ്റ് ഐടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് ഡ​യ​റ​ക്ട​റേ​റ്റ് ആ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment