വാഷിംഗ് മെഷീന്‍ തുറന്ന യുവാവ് ഞെട്ടി! വാഷിംഗ് മെഷീന്‍ തുറന്നപ്പോള്‍ 12 അടി വലുപ്പമുളള പെരുമ്പാമ്പ്

snake-in-washing-machine1

നാമെല്ലാവരും എന്നും തുണി അലക്കുന്നവരാണ്. കുറച്ച് ബുദ്ധിമുട്ടുളള കാര്യമാണെങ്കിലും ഇതിന് ഒരു മുടക്കവും വരുത്താന്‍ നാം തയാറല്ല. അതിനായി നാം ആശ്രയിക്കുന്നത് വാഷിംഗ് മെഷീനെയാണ്. എന്നാല്‍ ഒരു ദിവസം തുണി അലക്കുവാന്‍ മെഷീന്‍ തുറക്കുമ്പോള്‍ ആക്രമിക്കുവാന്‍ തയാറായി ഇരിക്കുന്ന പെരുമ്പാമ്പിനെ കണ്ടുകഴിഞ്ഞാലുളള അവസ്ഥയെന്തായിരിക്കും?

ഇത് ശരിക്കുമുളള സംഭവമാണ്. തായ്‌ലന്‍ഡിലെ ചാചിഗസായിക്കാരനായ യുവാവ് വാഷിംഗ് മെഷീന്‍ തുറന്നപ്പോള്‍ 12 അടി വലുപ്പമുളള പെരുമ്പാമ്പിനെയാണ് കണ്ടത്. കോണ്‍ചരുണ്‍ റോക്‌ചൈ എന്ന യുവാവാണ് മരണത്തിനെ മുഖാമുഖം കണ്ടത്. 48കാരനായ യുവാവ് മെഷീന്റെ ഡോര്‍ തുറന്നപ്പോള്‍ പാമ്പ് തലപുറത്തേക്കിട്ട് ആക്രമിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. വിവരം വന്യജീവി പ്രവര്‍ത്തകരെ അറിയിച്ചതോടെ കാര്യത്തിന്റെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. എന്തായാലും പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയാകളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

Related posts