പി​ഴ​യീ​ടാക്കാ​ൻ മാ​ത്ര​മ​ല്ല, കൈ​ത്താ​ങ്ങാ​കാ​നും  മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഒ​പ്പ​മു​ണ്ട്

ഇ​രി​ട്ടി: നി​യ​മം ലം​ഘി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കാ​ന്‍ മാ​ത്ര​മാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പെ​ന്ന പൊ​തു​ജ​ന ധാ​ര​ണ തി​രു​ത്തു​ക​യാ​ണ് ഇ​രി​ട്ടി​യി​ലെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ. പൊ​തു​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഒ​പ്പ​മു​ണ്ടെ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ് ഇ​രി​ട്ടി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം.

12 വ​യ​സു​കാ​ര​ന്റെ ചി​കി​ത്സാ​ര്‍​ത്ഥം ഇ​രി​ട്ടി​യി​ല്‍ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ ബ​സി​ല്‍ യാ​ത്ര​ക്കാ​രാ​യി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഡാ​നി​യ​ല്‍ സ്റ്റീ​ഫ​നും,അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്ക​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ആ​ര്‍. ശ്രീ​ജേ​ഷും പ​ങ്കാ​ളി​ക​ളാ​യാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ത​ങ്ങ​ളു​ടെ സ​ന്ദേ​ശം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​ന്‍ ആ​സി​ഫി​ന്‍റെ ചി​കി​ത്സ​യ്ക്ക് പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ജി​ല്ല​യി​ല്‍ നി​ന്നും ര​ണ്ടു ബ​സു​ക​ള്‍ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ത​ളി​പ​റ​മ്പ് റൂ​ട്ടി​ലോ​ടു​ന്ന ഷാ​ന്‍ ബ​സ് സാ​ന്ത്വ​ന യാ​ത്ര ന​ട​ത്തു​ന്ന​ത​റി​ഞ്ഞാ​ണ് ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഡാ​നി​യ​ല്‍ സ്റ്റീ​ഫ​നും അ​സി.​മോ​ട്ടോ​ര്‍ വെ​ഹി​ക്ക​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ആ​ര്‍. ശ്രീ​ജേ​ഷും ബ​സി​ല്‍ യാ​ത്ര​ക്കാ​രാ​വു​ക​യാ​യി​രു​ന്നു.

ഇ​രി​ട്ടി മേ​ലെ സ്റ്റാ​ന്‍റ​ഡി​ല്‍ നി​ന്നും ക​യ​റി​യ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കോ​ണ്‍​ട്രാ​ക്റ്റ് കാ​രേ​ജ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മ​റ്റി​യാ​ണ് ആ​സി​ഫി​ന്‍റെ ചി​കി​ത്സ​ക്കാ​യി തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്.

Related posts