പ്ര​ള​യ​ശേ​ഷം പ​ടി​ക്ക​ലെ​ത്തി​യ ക​ഠി​ന വേ​ന​ലി​നെ ചെ​റു​ക്കാൻ ജനമൈത്രി പോലീസും; വൃത്തിഹീനമായി കിടന്ന കൊ​ങ്ങ​കു​ളം ശുചീകരിക്കാൻ  യുവാക്കളോടൊപ്പം കസബ പോലീസും പങ്കാളികളായി

എ​ല​പ്പു​ള്ളി: നോ​ന്പി​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ഞ്ച് ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള കൊ​ങ്ങ​കു​ളം പു​തു​ശേ​രി ക​സ​ബ പോ​ലീ​സ് ജ​ന​മൈ​ത്രി സു​ര​ക്ഷാ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് ച​ണ്ടി​കു​ള​മാ​യി കി​ട​ന്നി​രു​ന്ന ഈ ​ജ​ല​സ്രോ​ത​സ് ജ​ന​മൈ​ത്രി പോ​ലീ​സ്, എ​ല​പ്പു​ള്ളി ഓ​യി​സ്ക, കാ​രം​കോ​ട് നോ​ന്പി​ക്കോ​ട് പാ​ട​ശേ​ഖ​ര​സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ എ​ഴു​പ​തു യു​വാ​ക്ക​ളും അ​ണി​ചേ​ർ​ന്നു.

കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന സൗ​ക​ര്യ​വും പു​തി​യ കു​ളി​ക്ക​ട​വു​ക​ളും നി​ർ​മി​ച്ചു. പ്ര​ള​യ​ശേ​ഷം പ​ടി​ക്ക​ലെ​ത്തി​യ ക​ഠി​ന വേ​ന​ലി​നെ ചെ​റു​ക്കു​വാ​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യാ​ണ് കു​ളം ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.

ക​സ​ബ ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​രം​ഗ​നാ​ഥ​ൻ, കെ. ​ര​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​യി​സ്ക പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ.​ശു​ദ്ധോ​ദ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി വി. ​ചെ​ന്താ​മ​ര, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​മൂ​ർ​ത്തി, ര​വി എ​ല​പ്പു​ള്ളി, ആ​ർ.​ജ​ഗ​ദീ​ഷ്കു​മാ​ർ, എ. ​മീ​രാ​സാ​ഹി​ബ്, ആ​ർ. ശ​കു​ന്ത​ള, സി. ​ച​ന്ദ്രി​ക,
കെ.​വി. ഗീ​ത, ക​ണ്ണ​ദാ​സ്, രാ​ധാ​കൃ​ഷ്ണ​ൻ, ശെ​ൽ​വ​ൻ, അ​യ്യ​പ്പ​ൻ, ശ​ര​വ​ണ​ൻ, വി​നോ​ദ്, രാ​ജേ​ഷ്, രാ​ജ​ൻ, കൃ​ഷ്ണ​മൂ​ർ​ത്തി, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts