സാ​ധാ​ര​ണ​ക്കാ​ര്‍ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് താ​ങ്ക​ള്‍​ക്ക് ആ​ഡം​ബ​ര കാ​ര്‍ വാ​ങ്ങാ​ന്‍ ക​ഴി​ഞ്ഞ​ത്…! വി​ജ​യ്‌​ക്കെ​തി​രേ ക​സ്തൂ​രി…

ത​മി​ഴ് ന​ട​ന്‍ വി​ജ​യ്ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ക​സ്തൂ​രി ശ​ങ്ക​ർ.

വി​ജ​യ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ അ​ഴി​മ​തി​ക്ക് എ​തി​രെ​യു​ള്ള​താ​ണ്. അ​ത്ത​രം വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​രാ​ധ​ക​രു​ണ്ടാ​യ​തും.

ടാ​ക്‌​സ് വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​ന്ന​ല്ല. ത​ന്‍റെ സി​നി​മ കാ​ണാ​ന്‍ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ വി​ജ​യ് ഓ​ര്‍​ക്ക​ണ​മാ​യി​രു​ന്നു.

അ​വ​ര്‍ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തു​കൊ​ണ്ടും സി​നി​മ കാ​ണു​ന്ന​തു​കൊ​ണ്ടു​മാ​ണ് താ​ര​ത്തി​ന് ആ​ഡം​ബ​ര കാ​ര്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് ഓ​ര്‍​ക്കാ​മാ​യി​രു​ന്നു.

ടാ​ക്സ് വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​ന്ന​ല്ല എ​ന്നും ക​സ്തൂ​രി ട്വീ​റ്റി​ലൂ​ടെ പ​റ​യു​ന്നു.

2012 ലാ​ണ് വി​ജ​യ് ഇം​ഗ്ല​ണ്ടി​ല്‍ നി​ന്നു റോ​ള്‍​സ് റോ​യ്‌​സി​ന്‍റെ ഗോ​സ്റ്റ് സീ​രി​സി​ല്‍​പ്പെ​ട്ട കാ​ര്‍ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്.

ഒ​ന്പ​ത് കോ​ടി​യോ​ളം രൂ​പ മു​ത​ല്‍ മു​ട​ക്കു​ള്ള കാ​റി​ന് നി​കു​തി ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഈ ​ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് മ​ദ്രാ​സ് ഹൈ ​കോ​ട​തി ന​ട​നെ​തി​രേ പി​ഴ ഈ​ടാ​ക്കി​യ​ത്.

സി​നി​​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ വെ​റും റീ​ല്‍ ഹീ​റോ​യാ​ക​രു​ത് എ​ന്നും സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ള്‍​ക്കെ​തി​രേ പോ​രാ​ടു​ന്ന നാ​യ​ക​ന്മാ​രെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ട​ന്‍​മാ​ര്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ജ​സ്റ്റി​സ് സു​ബ്ര​ഹ്‌​മ​ണ്യം അ​ധ്യ​ക്ഷ​നാ​കു​ന്ന ബെ​ഞ്ച് പ​റ​ഞ്ഞു.

പി​ഴ​യാ​യി ഒ​രു ല​ക്ഷം രൂ​പ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Related posts

Leave a Comment