ഇതൊക്കെയെന്ത് ! കൂറ്റന്‍ തവളയെ അനായാസം ശാപ്പിട്ട് ചേര; വീഡിയോ കാണാം…

തവളയെ പാമ്പ് ഭക്ഷണമാക്കുന്നത് സാധാരണമാണെങ്കിലും ഒരു കൂറ്റന്‍ തവളയെ വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. ഏറെ ബുദ്ധിമുട്ടി കൂറ്റന്‍ തവളയെ പാമ്പ് വിഴുങ്ങുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.

ബുള്‍ ഫ്രോഗ് വിഭാഗത്തില്‍പ്പെട്ട തവളയെയാണ് ചേര വിഴുങ്ങിയത്.ഏഷ്യയില്‍ കാണപ്പെടുന്ന നിരുപദ്രവകാരികളായ പാമ്പുകളാണ് ചേരകള്‍.

വിഷമില്ലാത്തയിനം പാമ്പുകളാണിവ. കര്‍ഷകരുടെ മിത്രമെന്നാണ് ഇവ അറിയപ്പെടുന്നത്. വിളകള്‍ നശിപ്പിക്കുന്ന എലികളും തവളകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. എന്തായാലും തവളയുടെ ഗതി അധോഗതി.

Related posts

Leave a Comment