എട്ടുമാസമായി പിണങ്ങിക്കഴിഞ്ഞ ഭാര്യയെ നടുറോഡിൽകുത്തി വീഴ്ത്തി ഭർത്താവ്; ഒളിവിൽ പോയ അശോകനെ തേടി പോലീസ്


കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വീ​ട്ട​മ്മ​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റു. നെ​ല്ലി​മ​റ്റം നെ​ടു​ന്പാ​റ സ്വ​ദേ​ശി ജോ​ബി (44) ക്കാ​ണ് കു​ത്തേ​റ്റ​ത്.

ഭ​ർ​ത്താ​വ് മോ​ള​യി​ൽ അ​ശോ​ക​ൻ (48) സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ കു​റു​ങ്കു​ളം ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജോ​ബി ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കും​വ​ഴി വ​ഴി​യി​ൽ കാ​ത്തു​നി​ന്ന അ​ശോ​ക​ൻ പി​ന്നി​ൽ​നി​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജോ​ബി​ക്ക് മൂ​ന്ന് കു​ത്തേ​റ്റി​ട്ടു​ണ്ട്.​സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ബി​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഫ​ർ​ണി​ച്ച​ർ പ​ണി​ക്കാ​ര​നാ​യ അ​ശോ​ക​നും ജോ​ബി​യും എ​ട്ട് മാ​സ​ത്തോ​ള​മാ​യി പി​രി​ഞ്ഞ് ജീ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കു​ട്ടി​ക​ൾ ജോ​ബി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഊ​ന്നു​ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Related posts

Leave a Comment