നെന്മാറ-​വ​ല്ല​ങ്ങി​വേ​ലയ്ക്കിടയിലെ വാ​ക്കു​ത​ർ​ക്കം; പി​ടി​ച്ചു​മാ​റ്റാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു

നെന്മാ​റ: നെന്മാറ-​വ​ല്ല​ങ്ങി​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് വ​ല്ല​ങ്ങി ബൈ​പാ​സി​ൽ അ​ലു​വ വാ​ങ്ങാ​നെ​ത്തി​യ മൂ​ന്നു​പേ​ർ സ്റ്റാ​ൾ ഉ​ട​മ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാക്കുന്നതിനിടെ ഇടപെട്ട പോലീസുകാരന് കുത്തേറ്റു. ഇ​ന്ന​ലെ രാ​ത്രി 11നാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്കം സം​ഘ​ട്ട​നത്തി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റാ​ൻ പോ​ലീ​സു​കാ​രെ​ത്തി.

പി​ടി​വ​ലി​ക്കി​ട​യി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ക​ത്തി​യെ​ടു​ത്ത് ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ കൈ​യ്ക്കു കു​ത്തു​ക​യാ​യി​രു​ന്നു. ശ്രീ​ജു രാ​ജ​ൻ (32) എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​തു​കൈ​യു​ടെ പെ​രു​വി​ര​ലി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​നു നെന്മാറ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ല്കി.

വേ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡ്യൂ​ട്ടി​ക്കു വ​ന്ന​താ​ണ് പോ​ലീ​സു​കാ​ർ. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കി​യ​തി​നും കു​ത്തി​യ​തി​നു​മാ​യി ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി നെന്മാറ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts