അത് വെറും വിമർശനങ്ങൾ മാത്രം; ക​ത്രീ​ന​യ്ക്ക് ഡ്യൂ​പ്പി​ന്‍റെ ആ​വ​ശ്യ​മി​ല്ല

ബോ​ളി​വു​ഡി​ൽ നി​റ​യെ ആ​രാ​ധ​ക​രു​ള്ള നാ​യി​ക​യാ​ണ് ക​ത്രീ​ന കെ​യ്ഫ്. ധൂം 3 ​യി​ലെ ക​മ്‌​ലി… എ​ന്ന ഗാ​നം ക​ത്രീ​ന​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഹി​റ്റ് പാ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണ്. ഈ ​പാ​ട്ടി​ൽ ഡാ​ൻ​സും സ്റ്റ​ണ്ടും ന​ടി ഒ​രു​പോ​ലെ ചെ​യ്യു​ന്നു​ണ്ട്. ക​ത്രീ​ന ഇ​ത് ഡ്യൂ​പ്പി​നെ വ​ച്ച് ചെ​യ്യി​ച്ച​താ​ണ് എ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ക​ത്രീ​ന​യ്ക്ക് ഡ്യൂപ്പായി എത്തി​യ​ത് കൊ​റി​യോ​ഗ്രാ​ഫ​ർ ശ​ക്തി മോ​ഹ​ൻ ആ​ണെ​ന്നാ​യി​രു​ന്നു ചി​ല​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ശ​ക്തി ത​ന്നെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഡാ​ൻ​സ് ഇ​ന്ത്യ ഡാ​ൻ​സ് എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ ഞാ​ൻ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത് ആ​രെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ ? കൂ​ടാ​തെ, ക​ത്രീ​ന കെ​യ്ഫി​ന് വേ​ണ്ടി ഞാ​ൻ ബോ​ഡി ഡ​ബി​ൾ ആ​ക​ണ​മെ​ങ്കി​ൽ, എ​നി​ക്ക് അ​വ​രു​ടെ സ്കി​ൻ ടോ​ൺ ആ​വ​ശ്യ​മാ​യി വ​രി​ല്ലേ? എ​ന്‍റെ സ്കി​ൻ ടോ​ണും ഉ​യ​ര​വും അ​വ​രു​ടേ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. പി​ന്നെ എ​നി​ക്ക് എ​ങ്ങ​നെ അ​വ​രുടെ ബോ​ഡി ഡ​ബി​ൾ ആ​കാ​ൻ ക​ഴി​യും?

ആ ​സെ​റ്റി​ൽ ഞാ​നു​ണ്ടാ​യി​രു​ന്നു. പാ​ട്ടി​ന്‍റെ സ​മ​യ​ത്ത് ഞാ​ൻ വൈ​ഭ​വി മ​ർ​ച്ച​ന്‍റി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു. ഞാ​ൻ ഒ​രു നൃ​ത്ത​സം​വി​ധാ​യ​ക​യാ​യി ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങു​ന്ന​തി​നു മു​മ്പാ​യി​രു​ന്നു അ​ത്. ക​ത്രീ​ന​യ്ക്ക് പാ​ട്ടി​ലെ ചു​വ​ടു​ക​ള്‍ ആ​രെ​ങ്കി​ലും പ​ഠി​പ്പി​ച്ചു കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. അ​താ​ണ് ഞാ​ന്‍ ചെ​യ്ത​ത്. അ​ങ്ങ​നെ ഒ​ന്ന​ര മാ​സ​മാ​ണ് ഞ​ങ്ങ​ൾ റി​ഹേ​ഴ്‌​സ​ൽ ന​ട​ത്തി​യ​ത്.

ക​ത്രീ​ന വ​ന്ന​പ്പോ​ഴേ​ക്കും എ​ല്ലാ​വ​ർ​ക്കും വ​ല്ലാ​ത്ത സ​മ്മ​ർ​ദ​മാ​യി​രു​ന്നു. ഞാ​നൊ​രു പ്ര​ഫ​ഷ​ണ​ൽ ന​ർ​ത്ത​കി​യാ​യി​രു​ന്നി​ട്ടും എ​നി​ക്കും പ്ര​ഷ​ര്‍ ഫീ​ല്‍ ചെ​യ്തു. കാ​ര​ണം അ​ത്ര മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് ക​ത്രീ​ന നൃ​ത്തം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment