ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം “മിണ്ടിയും പറഞ്ഞും’ സൺ എൻഎക്സ്ടി ഒടിടി പ്ലാറ്റ്ഫോമിൽ ആറു മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു “മിണ്ടിയും പറഞ്ഞും’.
അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. “ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്.
സൺ എൻഎക്സ്ടി ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തതിനെപ്പറ്റി നായകനായ ഉണ്ണിമുകുന്ദൻ പറഞ്ഞത്- മിണ്ടിയും പറഞ്ഞു എന്ന ചിത്രം ദേശീയതലത്തിലെ ഓഡിയൻസിലേക്ക് സൺ എൻഎക്സ്ട് വഴിയെത്തുന്നതിൽ സന്തോഷമുണ്ട്. ഈ ചിത്രം വളരെ ചെറിയ ഒരു കഥയാണ് ചർച്ച ചെയ്യുന്നത് എങ്കിലും വൈകാരിക ആഴങ്ങളും സിനിമയുടെ ക്രാഫ്റ്റും വളരെ സ്പെഷൽ ആണ്. പ്രേക്ഷകർ അവരുടെ തന്നെ ജീവിതം ഈ ചിത്രത്തിൽ കാണും.
ഓഡിയൻസിലേക്ക് സൺ എൻഎക്സ്ടി നിലവിൽ ദേശീയതലത്തിൽ തന്നെ വലിയ ഒരു ശതമാനം കാണികൾ ഉള്ള ഒടിടി പ്ലാറ്റ്ഫോമാണ്. 4,000 ത്തിൽ അധികം സിനിമകളും, 44ലധികം ലൈവ് ടിവി ചാനലുകളും, അടക്കം ഏഴിലധികം ഭാഷകളിലായാണ് പ്ലാറ്റ്ഫോം വ്യാപിച്ചു കിടക്കുന്നത്.
