സിനിമാ ചിത്രീകരണം പൂർത്തിയാക്കണം;  അ​മ്മ​യാ​കാ​ൻ ത​യാ​റെ​ടു​ത്ത് ക​ത്രീ​ന

ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​ന്‍റെ ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡ​യി​യ​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ക​ത്രീ​ന കൈഫ്- വി​ക്കി കൗ​ശ​ൽ വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ മു​ത​ൽ ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ങ്കി​ലും ഇ​രു​വ​രും ഇ​ത്ത​രം വാ‍​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​ങ്ങ​ളു​ടെ ആ​ദ്യ കു​ഞ്ഞി​നു വേ​ണ്ടി ത​യാ​റെ​ടു​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.
പ്രി​യ​ങ്ക ചോ​പ്ര​യും ആ​ലി​യ ഭ​ട്ടും ക​ത്രീ​ന​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​നുശേ​ഷ​മാ​കും കു​ഞ്ഞി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വി​ജ​യ് സേ​തു​പ​തി, ഫ​ർ​ഹാ​ൻ അ​ക്ത​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തി​നുശേ​ഷം മാ​ത്ര​മേ ഒ​രു കു​ഞ്ഞി​നു വേ​ണ്ടി പ്ലാ​ൻ ചെ​യ്യൂ എ​ന്നാ​ണ് ക​ത്രീ​ന സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ച​ത്.

ഫ​ർ​ഹാ​ൻ അ​ക്ത​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജീ ​ലെ സ​റാ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് ആ​ലി​യ​യും പ്രി​യ​ങ്ക​യും ക​ത്രീ​ന​യും ഒ​ന്നി​ക്കു​ക. സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ഫ​ർ​ഹാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റാ​ഗ്ര​മി​ൽ പ​ങ്കു​വച്ചി​രു​ന്നു.

ശ്രീ​റാം സം​വി​ധാ​നം ചെ​യ്ത് വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന മെ​റി ക്രി​സ്മ​സ് ആ​ണ് വ​രാ​നി​രി​ക്കു​ന്ന ക​ത്രീ​ന​യു​ടെ മ​റ്റൊ​രു ചി​ത്രം.

Related posts

Leave a Comment