അയ്യടാ…കെളവന്‍ ആള് കൊള്ളാമല്ലോ !കത്രീന കാറില്‍ നിന്നിറങ്ങിയ ഉടന്‍ മധ്യവയസ്‌കനായ കോടീശ്വരന്‍ ആലിംഗനം ചെയ്യാന്‍ പാഞ്ഞടുത്തു; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍; വീഡിയോ വൈറല്‍

ആളുകളെ ആലിംഗനം ചെയ്തു വരവേല്‍ക്കുന്നത് വിദേശത്ത് സര്‍വ സാധാരണമാണെങ്കിലും ഇന്ത്യയില്‍ അതിന് വേണ്ടത്ര സ്വീകാര്യത ഇല്ല. എന്നിരുന്നാലും ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഈ സംസ്‌കാരം വളര്‍ന്നു വരികയാണ്.

ഒരു ആലിംഗനവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു കട ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കത്രീന കൈഫ്. കാറില്‍ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാന്‍ എത്തിയവരില്‍ മാധ്യമപ്രവര്‍ത്തകനും വന്‍ വ്യവസായിയായ ഒരു മധ്യവയസ്‌കനും ഉണ്ടായിരുന്നു.

കത്രീന കാറില്‍ നിന്നിറങ്ങിയ ഉടന്‍ ബിസിനസുകാരന്‍ ആവേശത്തോടെ കത്രീനയെ ആലിംഗനം ചെയ്യാനായി പാഞ്ഞടുത്തു. എന്നാല്‍ അയാളെ തട്ടിമാറ്റിയ കത്രീന ആലിംഗനം ചെയ്തു കൊണ്ടുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ആലിംഗനത്തില്‍ നിന്ന് നടി പിന്മാറിയതോടെ ഇളിഭ്യനായ കക്ഷി അടുത്തു നിന്ന ഒരു സ്ത്രീയെ കെട്ടിപ്പിടിച്ചാണ് നിരാശ തീര്‍ത്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Related posts