ഇ​രി​ട്ടി പാ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു; മയക്കുവെടി വച്ചു പിടിച്ച കൊ​മ്പ​നെ രക്ഷിക്കാൻ കാട്ടാനാക്കൂട്ടം ശ്രമിച്ചേക്കാമെന്ന് വനപാലകർ

KATTANAഇ​രി​ട്ടി(കണ്ണൂർ): കൊ​ല​യാ​ളി ചു​ള്ളി​കൊ​മ്പ​നെ പി​ടി​കൂ​ടി ശാ​ന്ത​നാ​ക്കി​യ​പ്പോ​ള്‍ പാ​ല​പ്പു​ഴ​യി​ലും പ​രി​സ​ര​ത്തും കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം തു​ട​രു​ന്നു. ആ​റ​ളം  ഫാ​മി​ല്‍ ആ​ളു​ക​ളെ കൊ​ല്ലു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് വ​ന​പാ​ല​ക​ര്‍ മ​യ​ക്ക് വെ​ടി വെ​ച്ച് ത​ള​ച്ച്  താ​ത്കാ​ലി​ക കൂ​ട്ടി​ല​ട​ച്ച കാ​ട്ടു​കൊ​മ്പ​ന്‍ ജ​ന​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങി​വ​ര​വെ​യാ​ണ്  കാ​ട്ടാ​ന വീ​ണ്ടും ഇ​റ​ങ്ങി​യ​ത്. ആ​റ​ളം ഫാ​മി​ലും , പാ​ല​പ്പു​ഴ, കൂ​ട​ര​ഞ്ഞി  മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യും പു​ല​ര്‍​ച്ചെ​യു​മാ​യി കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

മു​ഴ​ക്കു​ന്ന് എ​സ്‌​ഐ പി. ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ്,  വ​ന​പാ​ല​ക​ര്‍ , നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് കാ​ട്ടാ​ന​കൂ​ട്ട​ത്തെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും ഭീ​തി​യ​ക​ന്നി​ട്ടി​ല്ല. ര​ണ്ടാ​ഴ്ച മു​മ്പും കാ​ട്ടാ​ന​കൂ​ട്ടം ഇ​വി​ടെ​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ആ​റ​ളം ഫാം ​ജ​ന​വാ​സ മേ​ഖ​ല​യി​ലും കാ​ട്ടാ​ന​കൂ​ട്ട​മി​റ​ങ്ങി ക​ഴി​ഞ്ഞ ആ​ഴ്ച കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ചു​ള്ളി​കൊ​മ്പ​ന്‍ വ​ന​പാ​ല​ക​രു​മാ​യി ഇ​ണ​ങ്ങി​യ​തി​നാ​ല്‍ മ​യ​ക്ക് വെ​ടി വി​ദ​ഗ്ദ​ന്‍ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ ന​ല്‍​കി​യ  ലി​സ്റ്റ് പ്ര​കാ​ര​മു​ള​ള ധാ​ന്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ​ണം  വ​ന​പാ​ല​ക​ര്‍ ആ​ന​യു​ടെ വാ​യി​ല്‍ ന​ല്‍​കു​ന്നു​ണ്ട്.

പ​ത്ത് ദി​വ​സം കൊ​ണ്ട് ത​ന്നെ ആ​ന​യെ കോ​ട​നാ​ട്ആ​ന വ​ള​ര്‍​ത്ത് കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ സാ​ധി​ക്കും വി​ധം ഇ​ണ​ങ്ങു​മെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍.  ഇ​വി​ടെ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന  ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ച്  ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ്  ഫോ​റ​സ്റ്റ് പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കി​യാ​ലെ  കോ​ട​നാ​ട് പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​റ​ള​ത്ത് നി​ന്ന് മാ​റ്റാ​നാ​കു. മ​റ്റ് കാ​ട്ടാ​ന​ക​ള്‍ ചു​ള്ളി​കൊ​മ്പ​നെ കൂ​ട് ത​ക​ര്‍​ത്ത് ര​ക്ഷി​ക്കാ​നെ​ത്തി​യേ​ക്കാ​മെ​ന്ന​തി​നെ  തു​ട​ര്‍​ന്ന് രാ​പ​ക​ല്‍ ഏ​റു​മാ​ട​ത്തി​ലും മ​റ്റു​മാ​യി വ​ന​പാ​ല​ക​ര്‍ പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts