ആ​ന​ക്കാം പൊ​യി​ല്‍  കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ല്‍  കാ​ട്ടാ​ന കു​ടു​ങ്ങി;കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു


കോ​ഴി​ക്കോ​ട്:​ ആ​ന​ക്കാം പൊ​യി​ല്‍ തേ​ന്‍​പാ​റ​യ്ക്ക് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ല്‍ കാ​ട്ടാ​ന വീ​ണ നി​ല​യി​ല്‍. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സോ​ളാ​ര്‍ സെ​ന്‍​സ​റിം​ഗി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കാ​ട്ടാ​ന കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ജെ​സി​ബി ഉ​ള്‍​പ്പെ​ടെ എ​ത്തി കി​ണ​റ്റി​ല്‍ നി​ന്നും ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഏ​റെ താ​ഴ്ച​യു​ള്ള കി​ണ​റാ​ണി​ത്. കോ​ട്ടൂ​ളി സ്വ​ദേ​ശി​യാ​യ ഷാ​ജി ഏ​ബ്ര​ഹാം എ​ന്ന​യാ​ളു​ടെ ഉ​മ​സ്ഥ​ത​യി​ലാ​ണ് ഈ ​കൃ​ഷി​യി​ടം. ഈ ​ഭാ​ഗ​ത്ത് നേ​ര​ത്തെ​യും കാ​ട്ടാ​ന​ശ​ല്യം ഉ​ള്ള​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment