കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ക​ണ്ടി​വാ​തു​ക്ക​ലി​ല്‍ വൈ​ദ്യു​തിവേ​ലി  സ്ഥാ​പി​ക്ക​ണമെന്ന  ആവശ്യവുമായി നാട്ടുകാർ

നാ​ദാ​പു​രം:​ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ക​ണ്ടി​വാ​തു​ക്ക​ലി​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.​ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. നാ​ശ​ന​ഷ്ടം മു​ഴു​വ​ന്‍ സം​ഭ​വി​ച്ച​ത് ക​ണ്ണ​വം വ​ന​ത്തോ​ട് ചേ​ര്‍​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ്.

​വ​ന​ത്തി​നു​ള്ളി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ള്‍ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ക​യും കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക​യു​മാ​ണ് പ​തി​വ്. വാ​ഴ, ക​വു​ങ്ങ് ,തെ​ങ്ങ്, കൊ​ക്കോ, കു​രു​മു​ള​ക്, പ​ന തു​ട​ങ്ങി​യ​വ പി​ഴു​തെ​ടു​ത്ത് കാ​മ്പും മ​റ്റ് ഭാ​ഗ​ങ്ങ​ളും ഭ​ക്ഷി​ച്ച ശേ​ഷം രാ​വി​ലെ​യോ​ടെ തി​രി​ച്ച് വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി​പ്പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ചാ​ല്‍ കാ​ട്ടാ​ന ശ​ല്യം ഒ​ഴി​വാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.​ചെ​ങ്കു​ത്താ​യ വ​നാ​തി​ര്‍​ത്തി​യി​ല്‍ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ് ആ​ന​ക്കൂ​ട്ടം സ​ഞ്ച​രി​ക്കു​ന്ന​ത് ഇ​വി​ട​ങ്ങ​ളി​ല്‍ വേ​ലി സ്ഥാ​പി​ച്ചാ​ല്‍ ഒ​രു പ​രി​ധി വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കും.​നി​ല​വി​ല്‍ ജാ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ന​ക്കൂ​ട്ടം എ​ത്തി​യി​ട്ടി​ല്ല.​

എ​ന്നാ​ല്‍ ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ ആ​യോ​ട് മേ​ഖ​ല​യി​ല്‍ ക​ണ്ണ​വം വ​ന​ത്തോ​ട് ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്നു​ണ്ട്.​ഇ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് ഏ​താ​നും മീ​റ്റ​റു​ക​ള്‍ അ​പ്പു​റ​ത്ത് വ​രെ ആ​ന​ക്കൂ​ട്ടം എ​ത്തി​യി​ട്ടു​ണ്ട്. വേ​ന​ല്‍ അ​ടുക്കു​ന്ന​തോ​ടെ കാ​ട്ട​രു​വി​ക​ള്‍ വ​റ്റി​യാ​ല്‍ ഇ​വ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ക​ണ്ടി​വാ​തു​ക്ക​ലി​ല്‍ അ​ന​ക്കൂ​ട്ട​മെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ര്‍​ക്കു​ണ്ട്. എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts