ച​ങ്ങ​രം​കു​ളം ഹൈ​വെ ജം​ഗ്ഷ​നി​ൽ ബ​സ് സ്റ്റോ​പ്പും പൊ​ളി​ച്ച് നീ​ക്കി; കനത്ത വെയിലിൽ നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ

ച​ങ്ങ​രം​കു​ളം: ഹൈ​വെ ജം​ഗ്ഷ​നി​ൽ ബ​സ് സ്റ്റോ​പ്പും പൊ​ളി​ച്ച് നീ​ക്കി​യ​തോ​ടെ നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ. ജം​ഗ്ഷ​നി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന ബ​സ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യാ​ണ് നി​ല​വി​ലെ ബ​സ്റ്റോ​പ്പ് പൊ​ളി​ച്ച് നീ​ക്കി​യ​ത്.

ദി​നം പ്ര​തി വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ യാ​ത്ര​യ്ക്ക് എ​ത്തു​ന്ന ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ൽ ബ​സ്റ്റോ​പ്പ് പൊ​ളി​ച്ച് നീ​ക്കി​യ​തോ​ടെ​യാ​ണ് ക​ന​ത്ത ചൂ​ടി​ൽ നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ല​യാ​ൻ തു​ട​ങ്ങി​യ​ത്. സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ പ​ക്ഷി​ക​ളു​ടെ വി​സ​ർ​ജ്യം മൂ​ലം വെ​ട്ടി​മാ​റ്റി​യി​രു​ന്നു.

ബ​സ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ഉ​ട​നെ പൂ​ർ​ത്തി​യാ​വു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ൽ തി​ര​ക്കേ​റി​യ റോ​ഡി​നോ​ട് ചേ​ർ​ന്ന് യാ​ത്ര​ക്കാ​ർ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്ന​താ​യും ആ​ശ​ങ്ക​യു​ണ്ട്.

ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെ ഏ​റെ ദൂ​രെ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി പോ​വു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ മു​ട​ക്കി പാ​ത​യോ​ര​ത്ത് നി​ർ​മി​ക്കു​ന്ന ബ​സ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം ക​ഴി​യു​ന്ന​ത് വ​രെ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള നൂ​റ്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ മാ​സ​ങ്ങ​ളോ​ളം മ​ഴ​യും വെ​യി​ലു​മേ​റ്റ് ദു​രി​ത​ത്തി​ലാ​വും.

Related posts