ഭാഗ്യം തുണയായി;  ശക്തമായ കാ​റ്റി​ൽ തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു; വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​യ മൂ​ന്നു വയസുകാരിക്ക് പരിക്ക്

ചെ​റു​വ​ത്തൂ​ർ: കാ​റ്റി​ൽ തെ​ങ്ങൊ​ടി​ഞ്ഞു വീ​ണ് തി​മി​രി​യി​ൽ വീ​ട് ത​ക​ർ​ന്നു. വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്നു വ​യ​സു​കാ​രി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. തി​മി​രി പാ​ല​ത്തേ​ര കാ​ലി​ച്ചാം​പൊ​യി​ലി​ലെ പു​തി​യ​ട​ത്ത് സു​നി​ലി​ന്‍റേ​യും എ​ൻ.​വി. ഷീ​ബ​യു​ടെ​യും മ​ക​ൾ ദി​യ(​മൂ​ന്ന് വ​യ​സ്)​യെ​യാ​ണ് ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റ് ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം.

ചെ​റി​യ മ​ഴ​ക്കൊ​പ്പം ശ​ക്‌​ത​മാ​യി വീ​ശി​യ കാ​റ്റി​ൽ ഓ​ടു​മേ​ഞ്ഞ ഇ​വ​രു​ടെ വീ​ട്ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മു​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കാ​റ്റ​ടി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ കു​ഞ്ഞ് കി​ട​പ്പ്മു​റി​ക്ക​ക​ത്ത് ഉ​റ​ങ്ങു​ക​യി​രു​ന്നു. വീ​ട്ടി​ന​ക​ത്ത് സു​നി​ലി​നും ഷീ​ബ​ക്കും ഒ​പ്പം ഷീ​ബ​യു​ടെ പി​താ​വ് നാ​രാ​യ​ണ​നും സ​ഹോ​ദ​ര​ൻ നി​ഷാ​ദും ഉ​ണ്ടാ​യി​രു​ന്നു. ദി​യ​യു​ടെ ത​ല​ക്ക് അ​ഞ്ച് തു​ന്നു​ക​ളി​ട്ടു. കൈ​വി​ര​ലും ഒ​ടി​ഞ്ഞു. ശ​രീ​ര​ത്തി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മു​റി​ഞ്ഞി​ട്ടു​ണ്ട്.

Related posts