കാ​ട്ടു​പ​ന്നി മ​നു​ഷ്യ​രു​ടെ കാ​ല​നാ​കു​ന്നു; ​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ച്ച്മ​റി​ഞ്ഞ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന് ദു​രു​ണാ​ന്ത്യം


വ​ര​ന്ത​ര​പ്പി​ള്ളി (തൃ​ശൂ​ർ): ഇ​ഞ്ച​ക്കു​ണ്ടി​ൽ ബൈ​ക്കി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ഞ്ച​ക്കു​ണ്ട് തെ​ക്കെ കൈ​ത​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ സ്റ്റെ​ബി​ൻ (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ഞ്ച​ക്കു​ണ്ട് കു​ണ്ടൂ​ക്കാ​ര​ൻ ജോ​ർ​ജ് മ​ക​ൻ ജോ​യ​ലി​നു (21) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ൽ​ക്കു​ഴി​യി​ൽ​നി​ന്നും ഇ​ഞ്ച​ക്കു​ണ്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​തി​നി​ട​യി​ൽ വ​ള​വി​ൽ​വ​ച്ച് കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ​വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ബൈ​ക്ക് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. സ്റ്റെ​ബി​ൻ സ​മീ​പ​ത്തെ തെ​ങ്ങി​ൽ ത​ല​യി​ടി​ച്ച് വീ​ണു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റെ​ബി​നെ​യും ജോ​യ​ലി​നെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ്റ്റെ​ബി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്റ്റെ​ബി​ന്‍റെ മാ​താ​വ് : ഷീ​ബ. സ​ഹോ​ദ​രി: സ്റ്റെ​ബി​ൽ​ഡ.

Related posts

Leave a Comment