ജാമ്യത്തിലിറങ്ങി മോഷണം! മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ തന്ത്രം ഫലിച്ചു; മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ നി​ന്ന് മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​ർ മൊ​ബൈ​ൽ ക​ട​ക​ളി​ൽ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ൽപ്പ​ന​യ്ക്കെ​ത്തി​യ യു​വാ​വ് പി​ടി​യി​ലാ​യി. നാ​ദാ​പു​രം സ്വ​ദേ​ശി മാ​ക്കൂ​ൽ റ​യീ​സ് (20) നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച​യാ​ണ് ക​ല്ലാ​ച്ചി കോ​ട​തി റോ​ഡി​ലെ ക​ണ്ണ​ച്ചാ​ണ്ടി അ​നി​ലി​ന്‍റെ വീ​ടി​ന്‍റെ നി​ർ​മ്മാ​ണത്തിനെത്തിയ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ണു​ക​ളും പ​ണ​വും ക​ള​വ് പോ​വു​ക​യാ​യി​രു​ന്നു. വ​ലി​യ പ​റ​ന്പ​ത്ത് വി​നീ​ഷ്, ക​ണ്ണ​ച്ചാ​ണ്ടി മ​ഹേ​ഷ്, ക​രി​ന്പി​ൽ രാ​ജ​ൻ എ​ന്നി​വ​രു​ടെ​താ​യി​രു​ന്നു സാധനങ്ങൾ. മൂ​ന്ന് പേ​രും നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും നാ​ദാ​പു​രം ,ക​ല്ലാ​ച്ചി, വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ൽ ഐ​എം​ഇ ന​ന്പ​ർ കൈ​മാ​റു​ക​യും ചെയ്തു. വ​ട​ക​ര സ്റ്റാ​ൻഡ് പ​രി​സ​ര​ത്തെ ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടി​ച്ച ഫോ​ണു​മാ​യി എ​ത്തി​യ റ​യീ​സി​നെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ തിരിച്ചറിഞ്ഞെങ്കിലും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ റ​യി​സി​ന്‍റെ ഫോ​ട്ടോ ക​ട​യു​ട​മ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി വാ​ട് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ള​യ​ത്ത് നി​ന്ന് ക​ഴി​ഞ്ഞ മാ​സം മ​റ്റൊ​രു മോ​ഷ​ണ കേ​സി​ൽ മൂ​ന്നാ​ഴ്ച്ച​യോ​ളം റി​മാ​ൻഡിലാ​യി​രു​ന്ന പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ദാ​പു​രം ഒ​ന്നാം ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ചത്തേയ്​ക്ക് റി​മാൻഡ് ചെ​യ്തു.

Related posts