കാ​ഞ്ഞ​ങ്ങാ​ട്ടെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ഉ​റ​ക്കം ​കെടുത്തിയത് പുലിയല്ല; സിസിടിവിയില്‍ കണ്ടത്…

കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന പു​ലി​യെ​ത്തേ​ടി സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ല്‍ കു​രു​ങ്ങി​യ​ത് കാ​ട്ടു​പൂ​ച്ച.

ക​ഴി​ഞ്ഞ ദി​വ​സം പെ​രി​യ​യി​ല്‍ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് കാ​ട്ടു​പൂ​ച്ച​യ്ക്ക് സ​മാ​ന​മാ​യ ഒ​ന്നി​ന്‍റെ പ​ടം സി​സി​ടി​വി കു​രു​ങ്ങി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട്ടും അ​മ്പ​ല​ത്ത​റ​യി​ലും ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി പു​ലി​യെ​ന്ന് ക​രു​തി വ്യാ​പ​ക തെ​ര​ച്ചി​ലാ​ണ് ഫോ​റ​സ്റ്റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​വു​ങ്കാ​ല്‍ മു​ത്ത​പ്പ​ൻ ത​റ വീ​ട്ട​മ്മ പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞി​രു​ന്നു. ഉ​ദ​യം​കു​ന്ന് പ​ള്ളോ​ട്ട് പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടി​രു​ന്നു.

ഇ​ങ്ങ​നെ ദി​നം​പ്ര​തി പു​ലി​യെ കാ​ണു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യും ഇ​തോ​ടെ പു​ലി​യെ പി​ടി​കൂ​ടാ​ന്‍ വ​നം വ​കു​പ്പ് ര​ണ്ട് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ ​കാ​മ​റ​ക​ളി​ല്‍ ഒ​ന്നി​ലാ​ണ് കാ​ട്ടൂ​പൂ​ച്ച​യെ പോ​ലു​ള്ള ജീ​വി പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ലും പു​ലി​ക്കാ​യി ഇ​നി​യും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment