അന്ന് പാതിരാത്രി ഹോട്ടല്‍ റൂമിലേക്ക് പാഞ്ഞെത്തിയ മഞ്ജു വാര്യര്‍ കാവ്യ മാധവനെ തല്ലി, തടയാനെത്തിയ ദിലീപിനെ ചീത്തവിളിച്ചു, സുഹൃത്തുക്കളായിരുന്ന മഞ്ജുവും കാവ്യയും ശത്രുക്കളായത് ആ രാത്രി മുതല്‍? ഒരു വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഒരു സിനിമ വാരികയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. നാലു വര്‍ഷം മുമ്പ് ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ മഞ്ജുവാര്യര്‍ രാത്രി എത്തുകയും ഹോട്ടലില്‍വച്ച് കാവ്യ മാധവനെ തല്ലുകയും ചെയ്തുവെന്നാണ് വാരിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപിനെതിരേ ആദ്യം ആരോപണമുന്നയിച്ചയാളാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലിനു പിന്നിലെന്നത് ശ്രദ്ധേയമാണ്.

ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ- വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്‌സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയില്‍ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് മറ്റുചിലരും. അതവര്‍ക്ക് മനസ്സിലായിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാര്‍ത്ത മഞ്ജുവാര്യരെ അറിയിക്കുന്നു. മഞ്ജു വാര്യര്‍ വരുന്നു. നായികയെ അടിക്കുന്നു. ഭാര്‍ത്താവുമായി വഴക്കിടുന്നു. അതിനുശേഷമാണ് മഞ്ജു വാര്യരും കാവ്യയും തമ്മില്‍ ബദ്ധശത്രുക്കളായതെന്നാണ് ലേഖകന്‍ പറയുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകല്‍ സമയങ്ങളില്‍ ജയിലുദ്യോഗസ്ഥരുടെ മുറിയിലായിരിക്കും താരമുണ്ടാവുകയെന്ന് സനൂപ് പറഞ്ഞു. രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നത്.

ജയിലുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്. ജയിലിലെത്തിയതു മുതല്‍ ഇത്തരത്തില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതെന്നും തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പത്തുവര്‍ഷം മുന്‍പ് നടന്ന ഒരു കേസില്‍ അറസ്റ്റിലായാണ് സനൂപ് ജയിലിലെത്തിയത്.

Related posts