ആ മാഡം കാവ്യ മാധവന്‍, നടിയെയും ദിലീപിനെയും കുടുക്കി പള്‍സര്‍ സുനിയുടെ തുറന്നുപറച്ചില്‍, കാവ്യയെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കുമെന്ന് പോലീസ്, കുരുക്ക് കൂടുതല്‍ മുറുകുന്നു

തനിക്ക് ക്വട്ടേഷന്‍ തന്ന മാഡം കാവ്യ മാധവനെന്ന് നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് സുനിയുടെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. മാഡം ആരാണെന്ന ചോദ്യത്തിന് താന്‍ അക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞതല്ലെ എന്നാണ് സുനി ചോദിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ തന്‍റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തുകയായിരുന്നു.

തൃശൂരില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ രാത്രിയിലായിരുന്നു നടി സമാനതകളില്ലാത്ത ആക്രമണത്തിന് ഇരയായത്. സംഭവം വലിയ കോലാഹലമായതോടെ കുറച്ചുദിവസത്തിനുള്ളില്‍ പള്‍സര്‍ സുനിയും കൂട്ടരും അറസ്റ്റിലായിരുന്നു. ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി നടിയില്‍നിന്നു പണം തട്ടാനാണു കുറ്റകൃത്യം നടത്തിയതെന്നാണു സുനില്‍ തുടക്കം മുതല്‍ ആവര്‍ത്തിച്ചത്. പ്രതികള്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ മാര്‍ച്ച് എട്ടിനാണ്, ഗൂഢാലോചന, ക്വട്ടേഷന്‍ എന്നിവ സംബന്ധിച്ച ആദ്യവിവരം പോലീസിനു ലഭിച്ചത്. പിന്നീട് ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്.

Related posts