നി​​യ​​മ പു​​സ്ത​​ക​​ത്തി​​ലെ റി​​ട്ട​​യേ​​ർ​​ഡ് ഔട്ട്…


ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും ല​​ക്നോ സൂ​​പ്പ​​ർ ജ​​യ്ന്‍റ്സും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ശ്ര​​ദ്ധ ആ​​ക​​ർ​​ഷി​​ച്ച സം​​ഭ​​വ​​മാ​​യി​​രു​​ന്നു ആ​​ർ. അ​​ശ്വി​​ന്‍റെ റി​​ട്ട​​യേ​​ർ​​ഡ് ഔ​​ട്ട്. മ​​ങ്കാ​​ദിം​​ഗി​​ലൂ​​ടെ ഒ​​രി​​ക്ക​​ൽ വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞ അ​​ശ്വി​​ൻ റി​​ട്ട​​യേ​​ർ​​ഡ് ഔ​​ട്ടി​​ലൂ​​ടെ ഇ​​പ്പോ​​ൾ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​യി.

ക്രി​​ക്ക​​റ്റ് നി​​യ​​മ പു​​സ്ത​​ക​​മാ​​യ എം​​സി​​സി (മാ​​ർ​​ലി​​ബോ​​ണ്‍ ക്രി​​ക്ക​​റ്റ് ക്ല​​ബ്) ബാ​​റ്റ​​ർ റി​​ട്ട​​യേ​​ർ​​ഡ് ചെ​​യ്യു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൃ​​ത്യ​​മാ​​യ നി​​ർ​​വ​​ച​​ന​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

അ​​ത് ഇ​​ങ്ങ​​നെ,25.4.1 നി​​യ​​മം: ഒ​​രു ബാ​​റ്റ​​ർ​​ക്ക് ഇ​​ന്നിം​​ഗ്സി​​നി​​ടെ പ​​ന്ത് ഡെ​​ഡ് ആ​​കു​​ന്ന ഏ​​ത് നി​​മി​​ഷ​​ത്തി​​ലും റി​​ട്ട​​യേ​​ർ​​ഡ് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. എ​​ന്തു കാ​​ര​​ണ​​ത്താ​​ലാ​​ണെ​​ന്ന് അ​​ന്പ​​യ​​റെ ധ​​രി​​പ്പി​​ക്ക​​ണം എ​​ന്നു മാ​​ത്രം.

25.4.2 നി​​യ​​മം: ബാ​​റ്റിം​​ഗി​​നി​​ടെ പ​​രി​​ക്ക്, രോ​​ഗം തു​​ട​​ങ്ങി​​യ എ​​ന്തെ​​ങ്കി​​ലും സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് റി​​ട്ട​​യേ​​ർ​​ഡ് ആ​​കു​​ന്ന​​തെ​​ങ്കി​​ൽ ആ ​​ബാ​​റ്റ​​ർ​​ക്ക് തി​​രി​​ച്ച് ക്രീ​​സി​​ൽ എ​​ത്താ​​നു​​ള്ള അ​​വ​​കാ​​ശ​​മു​​ണ്ട്. അ​​ങ്ങ​​നെ തി​​രി​​ച്ച് ക്രീ​​സി​​ൽ എ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ ആ ​​ബാ​​റ്റ​​ർ റി​​ട്ട​​യേ​​ർ​​ഡ് നോ​​ട്ടൗ​​ട്ട് എ​​ന്ന് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടും.

25.4.3 നി​​യ​​മം: ബാ​​റ്റ​​ർ 25.4.2 സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ല്ലാ​​തെ​​യാ​​ണ് റി​​ട്ട​​യേ​​ർ​​ഡ് ആ​​കു​​ന്ന​​തെ​​ങ്കി​​ൽ തി​​രി​​ച്ച് ക്രീ​​സി​​ൽ എ​​ത്ത​​ണ​​മെ​​ങ്കി​​ൽ എ​​തി​​ർ ടീം ​​ക്യാ​​പ്റ്റ​​ന്‍റെ അ​​നു​​മ​​തി ആ​​വ​​ശ്യം. ബാ​​റ്റ​​ർ ക്രീ​​സി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​ത് റി​​ട്ട​​യേ​​ർ​​ഡ് ഒൗ​​ട്ട് ആ​​യി ക​​ണ​​ക്കാ​​ക്കും.

രാ​​ജ​​സ്ഥാ​​ന്‍റെ ആ​​ർ. അ​​ശ്വി​​ൻ ഇ​​ന്നിം​​ഗ്സി​​ലെ 19-ാം ഓ​​വ​​റി​​ലാ​​ണ് റി​​ട്ട​​യേ​​ർ​​ഡ് ഒൗ​​ട്ട് ആ​​യി ക്രീ​​സ് വി​​ട്ട​​ത്. അ​​ശ്വി​​നും ടീം ​​അം​​ഗ​​ങ്ങ​​ളും ചേ​​ർ​​ന്ന് എ​​ടു​​ത്ത തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു അ​​തെ​​ന്നാ​​ണ് മ​​ത്സ​​ര​​ശേ​​ഷം രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

23 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ അ​​ശ്വി​​ൻ 28 റ​​ണ്‍​സ് എ​​ടു​​ത്തു​​നി​​ൽ​​ക്കേ​​യാ​​യി​​രു​​ന്നു റി​​ട്ട​​യേ​​ർ​​ഡ് ഒൗ​​ട്ട് ആ​​യി ക്രീ​​സ് വി​​ട്ട​​ത്. റി​​യാ​​ൻ പ​​രാ​​ഗി​​നെ എ​​ത്തി​​ച്ച് റ​​ണ്‍​സ് ഉ​​യ​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​ഫ​​ല​​മാ​​യാ​​ണ് അ​​ശ്വി​​നെ പി​​ൻ​​വ​​ലി​​ച്ച​​ത്.

നാ​​ല് പ​​ന്തി​​ൽ ഒ​​രു സി​​ക്സ് ഉ​​ൾ​​പ്പെ​​ടെ എ​​ട്ട് റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ പ​​രാ​​ഗി​​നു സാ​​ധി​​ച്ചു​​ള്ളൂ. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ റി​​ട്ട​​യേ​​ർ​​ഡ് ഒൗ​​ട്ട് ആ​​കു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​നാ​​ണ് അ​​ശ്വി​​ൻ.

Related posts

Leave a Comment