കോവിഡ് ബാധിതരായ കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ ! ഇന്ത്യയില്‍ ആദ്യം; കൊടും വില്ലനായ കാവസാക്കിയുടെ പരിണിത ഫലങ്ങള്‍ ഇങ്ങനെ…

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ ഏതാനും കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്ന് റിപ്പോര്‍ട്ട്.

ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും.

യു.എസ്,യു.കെ എന്നിവ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമാണ്.

മുംബൈയില്‍ കോവിഡ് ബാധിതയായ പതിനാലുകാരിയെ കാവസാക്കി ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി. കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്.

Related posts

Leave a Comment