ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ടി​ക് ടോ​ക് നീ​ക്കി; ഇ​ന്ത്യ​യി​ൽ ആപ്പ് ഉപയോഗിക്കുന്നത് 20 കോ​ടി​യി​ലേ​റെ പേർ


ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ​നി​ന്നും നീ​ക്കി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ടി​ക് ടോ​ക് നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ 20 കോ​ടി​യി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ടി​ക് ടോ​കി​നു​ള്ള​ത്.

പ്ലേ ​സ്റ്റോ​റി​ലേ​യും ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ലേ​യും ടോ​പ് 10 ആ​പ്ലി​ക്കേ​ഷ​നാ​ണ് ടി​ക് ടോ​ക്. ടി​ക് ടോ​ക് നി​ല​വി​ൽ ഡൗ​ൺ‌​ലോ​ഡ് ചെ​യ്ത​വ​ർ​ക്ക് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നും അ​തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യാ​നും സാ​ധി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​നി ഇ​വ ഇ​ന്ത്യ​യി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഫോ​ണി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ, നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും പ്ലേ ​സ്റ്റോ​റി​ൽ അ​ത് കാ​ണാ​ൻ ക​ഴി​യും. ആ​പ്പ് അ​ൺ‌​ഇ​ൻ‌​സ്റ്റാ​ൾ‌ ചെ​യ്‌​തു ക​ഴി​ഞ്ഞാ​ൽ‌ ടി​ക്ക് ടോ​ക്ക് പ്ലേ ​സ്റ്റോ​റി​ൽ‌ ദൃ​ശ്യ​മാ​കി​ല്ല.

ടി​ക് ടോ​ക് അ‌​ട​ക്കം 59 ചൈ​നീ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. യു​സി ബ്രൗ​സ​ർ, ഷെ​യ​ർ ഇ​റ്റ്, ഹ​ലോ, കാം ​സ്കാ​ന​ർ, എ​ക്സെ​ൻ​ഡ​ർ, വി ​ചാ​റ്റ്, വെ​യ്ബോ, വൈ​റ​സ് ക്ലീ​ന​ർ, ക്ലീ​ൻ മാ​സ്റ്റ​ർ, എം​ഐ വീ​ഡി​യോ കോ​ൾ-​ഷ​വോ​മി, വി​വ വീ​ഡി​യോ, ബി​ഗോ ലൈ​വ്, വീ ​ചാ​റ്റ്, യു​സി ന്യൂ​സ്, ഫോ​ട്ടോ വ​ണ്ട​ർ, ക്യു​ക്യു മ്യൂ​സി​ക്, ഇ​എ​സ് ഫ​യ​ൽ എ​ക്സ്പ്ലോ​റ​ർ, വി​മേ​റ്റ്, വി​ഗോ വീ​ഡി​യോ, വ​ണ്ട​ർ കാ​മ​റ തു​ട​ങ്ങി​യ ജ​ന​പ്രി​യ ആ​പ്പു​ക​ൾ നി ​രോ​ധി​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ടി​ക് ‌‌ടോ​ക്കാ​ണ് ഇ​വ​യി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. സ്വ​കാ​ര്യ​താ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി വ​കു​പ്പി​ലെ 69എ ​വ​കു​പ്പു​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ എ​ന്നി​വ​യ്ക്കു ഹാ​നി​ക​ര​മാ​ണു ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ചൈ​നീ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു ല​ഭി​ച്ചി​രു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബെ​യ്ജിം​ഗ് കേ​ന്ദ്ര​മാ​യു​ള്ള 2012ൽ ​സ്ഥാ​പി​ത​മാ​യ ബൈ​റ്റ്ഡാ​ൻ​സ് എ​ന്ന ഇ​ന്‍റ​ർ​നെ​റ്റ് ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​ണ് ടി​ക് ടോ​ക്കി​ന്‍റെ ഉ​പ​ജ്ഞാ​താ​ക്ക​ൾ. 2016ൽ ​ചൈ​ന​യി​ലും 2017ൽ ​മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ടി​ക്‌​ടോ​ക് ലോ​ഞ്ച് ചെ​യ്തു.

Related posts

Leave a Comment