അഴിമതി ചൂണ്ടികാണിക്കുന്നവരെ അപഹസിക്കുന്നത് ജനാധിപത്യവിരുദ്ധ മെന്ന് എംപി പ്രേമചന്ദ്രൻ

കൊ​ല്ലം :ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ സാ​ന്പ​ത്തി​ക തി​രി​മ​റി​യെ​യും അ​ഴി​മ​തി​യെ​യും സം​ബ​ന്ധി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രെ അ​പ​ഹ​സി​ക്കു​ന്ന മ​ന്ത്രി​യു​ടെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി പ​റ​ഞ്ഞു.
കാ​ഷ്യൂ ബോ​ർ​ഡി​ന്‍റെ രൂ​പീ​ക​ര​ണം കൊ​ണ്ട് എ​ന്ത് ഫ​ല​മാ​ണു​ണ്ടാ​യ​തെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം.

ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ന് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​തോ​ടു കൂ​ടി കാ​ഷ്വു ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​ത്. എ​ന്തു​കൊ​ണ്ട് കാ​ഷ്വു ബോ​ർ​ഡ് തോ​ട്ട​ണ്ടി സം​ഭ​ര​ണ​ത്തി​ന് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​യി​ല്ല ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത തോ​ട്ട​ണ്ടി സം​ഭ​രി​ച്ച് കോ​ർ​പ്പ​റേ​ഷ​നു ന​ൽ​കി പ​രി​പ്പാ​ക്കി വി​റ്റ​തി​ലൂ​ടെ കോ​ർ​പ്പ​റേ​ഷ​നു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ർ​പ്പ​റേ​ഷ​നാ​ണോ കാ​ഷ്വു ബോ​ർ​ഡി​നാ​ണോ എ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

കാ​ഷ്വു ബോ​ർ​ഡി​ന്‍റെ രൂ​പീ​ക​ര​ണം മു​ത​ൽ നാ​ളി​തു​വ​രെ ഭ​ര​ണ​പ​ര​മാ​യ ചി​ല​വു​ക​ൾ​ക്ക് എ​ന്തു തു​ക ചെ​ല​വി​ട്ടു .
കാ​പ്പ​ക്സി​നും കോ​ർ​പ്പ​റേ​ഷ​നും നേ​രി​ട്ട് തോ​ട്ട​ണ്ടി സം​ഭ​രി​ക്കു​വാ​നു​ള​ള നി​യ​മ​വ്യ​വ​സ്ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ അ​വ​ർ​ക്ക് വേ​ണ്ടി മാ​ത്രം തോ​ട്ട​ണ്ടി വാ​ങ്ങി ന​ൽ​കു​വാ​ൻ ഒ​രു ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യ​മെ​ന്താ​ണ് .

ക​ശു​വ​ണ്ടി മേ​ഖ​ല ത​ക​ർ​ന്ന​ടി​യു​ന്പോ​ൾ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​ഴി​മ​തി​യു​ടെ​യും സാ​ന്പ​ത്തി​ക തി​രി​മ​റി​യു​ടെ​യും കേ​ന്ദ്ര​ങ്ങ​ളാ​യി അ​ധ​പ​തി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്.

തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് നു​ണ​പ്ര​ച​ര​ണ​മാ​യി വ്യാ​ഖ്യാ​നി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ത​ടി​ത​പ്പു​ന്ന​തി​നു പ​ക​രം വ​സ്തു​ത​ക​ൾ നി​ര​ത്തി ഉ​ത്ത​രം പ​റ​യു​വാ​ൻ മ​ന്ത്രി ത​യ്യാ​റാ​ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts