വർധിച്ചു വരുന്ന വാഹനാപകടം; എം സി റോ​ഡി​ല്‍ അ​ടൂ​ര്‍ മു​ത​ല്‍ ക​ഴ​ക്കൂ​ട്ടം വ​രെ പ്ര​ത്യേ​ക പോ​ലീ​സ് പ​രി​ശോ​ധ​ന

കൊ​ട്ടാ​ര​ക്ക​ര : എം .​സി റോ​ഡി​ല്‍ അ​ടൂ​ര്‍ മു​ത​ല്‍ ക​ഴ​ക്കൂ​ട്ടം വ​രെ ഓ​രോ പ​ത്ത് കി​ലോ മീ​റ്റ​റി​ലും അ​ടു​ത്ത മാ​സം മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും . എം. ​സി റോ​ഡി​ൽ അ​ടൂ​ർ മു​ത​ൽ ക​ഴ​ക്കൂ​ട്ടം വ​രെ​യു​ള്ള 80 കി​ലോ മീ​റ്റ​ര്‍ ദൂ​ര പ​രി​ധി​യി​ല്‍ വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത് .

ഓ​രോ പ​ത്ത് കി​ലോ മീ​റ്റ​റി​നു​ള്ളി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി ഒ​രു വാ​ഹ​നം ഉ​ണ്ടാ​കും. ഓ​രോ .വാ​ഹ​ന​ത്തി​ലും മൂന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും .ഇ​വ​ര്‍​ക്കാ​യു​ള്ള പ​രി​ശീ​ല​ന ക്ലാ​സ്സ്‌ കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​ര​ത്തി​ല്‍ ആ​രം​ഭി​ച്ചു .

കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ .​ജി സൈ​മ​ണ്‍ ക്ലാ​സ് ഉ​ത്ഘാ​ട​നം ചെ​യ്തു .സു​ര​ക്ഷി​ത ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് മാ​നേ​ജ്‌​മ​ന്റ്‌ ആ​ന്‍റ്‌ റോ​ഡ്‌ സേ​ഫ്റ്റി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റിന്‍റെ നേതൃത്വത്തി​ലാണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത് .

9 ട്രെ​യി​നി​ംഗ് സെ​ക്ഷ​നു​ക​ളി​ലാ​യി 160 ന് ​മു​ക​ളി​ൽ പോ​ലീ​സു​കാ​ർ​ക്കും മു​പ്പ​തി​ന് മു​ക​ളി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ട്രെ​യി​നി​ംഗ് ന​ൽ​കി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശിക്കുന്നത്.

Related posts