ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു! ഹിന്ദു കഥാപാത്രത്തെ നായകനാക്കിയില്ല; കേദാര്‍നാഥിനെതിരേ പ്രതിഷേധിച്ച് ബിജെപി; നായികാ നായകന്‍മാരുടെ ചുംബനവും പ്രശ്‌നം

ഡെ​റാ​ഡൂ​ണ്‍: റി​ലീ​സി​നൊ​രു​ങ്ങു​ന്ന ബോ​ളി​വു​ഡ് ചി​ത്രം കേ​ദാ​ർ​നാ​ഥി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി. ചി​ത്രം ലൗ ​ജി​ഹാ​ദി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നെ​ന്നും ഹി​ന്ദു മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്നെ​ന്നും ആ​രോ​പി​ച്ചാ​ണ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് അ​ജേ​ന്ദ്ര സിം​ഗ് ചി​ത്ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. ബി​ജെ​പി മീ​ഡി​യ റി​ലേ​ഷ​ൻ​സ് ടീം ​അം​ഗ​മാ​യ അ​ജേ​ന്ദ്ര സിം​ഗ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സെ​ൻ​സ​ർ ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ പ്ര​സൂ​ണ്‍ ജോ​ഷി​ക്കു ക​ത്ത​യ​ച്ചു.

ചി​ത്ര​ത്തി​ലെ നാ​യി​കാ നാ​യ​ക​ൻ​മാ​രു​ടെ ചും​ബ​ന​വും പോ​സ്റ്റ​റു​ക​ളി​ൽ പ്ര​ണ​യം ഒ​രു തീ​ർ​ഥാ​ട​നം എ​ന്നെ​ഴു​തി​യ​തു​മാ​ണു പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി ബി​ജെ​പി നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ദാ​ർ​നാ​ഥ് കോ​ടി​ക്ക​ണ​ക്കി​നു ഹി​ന്ദു വി​ശ്വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തി​നാ​ൽ ഇ​തു ഹി​ന്ദു മ​ത​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും എ​ന്തു​കൊ​ണ്ട് ഒ​രു ഹി​ന്ദു ക​ഥാ​പാ​ത്ര​ത്തെ നാ​യ​ക​നാ​ക്കി​യി​ല്ലെ​ന്നും അ​ജേ​ന്ദ്ര സിം​ഗ് ക​ത്തി​ൽ ചോ​ദി​ക്കു​ന്നു.

ഹി​ന്ദു​മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ചി​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പ്രേ​ക്ഷാ​ഭ​മു​ണ്ടാ​ക്കു​മെ​ന്നും കേ​ദാ​ർ​നാ​ഥി​ലെ സ​ന്യാ​സി​മാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ദാ​ർ സ​ഭ ചെ​യ​ർ​മാ​ൻ വി​നോ​ദ് ശു​ക്ല നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്, സാ​റ അ​ലി ഖാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന കേ​ദാ​ർ​നാ​ഥ് അ​ഭി​ഷേ​ക് ക​പൂ​റാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. 2013-ൽ ​ഉ​ത്ത​രാ​ഖ​ണ്ഡി​ലു​ണ്ടാ​യ പ്ര​ള​യം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണു കേ​ദാ​ർ​നാ​ഥ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​സ്ലിം പോ​ർ​ട്ട​റു​ടെ​യും ഹി​ന്ദു തീ​ർ​ഥാ​ട​ക​യു​ടെ​യും പ്ര​ണ​യ​ക​ഥ​യാ​ണ് കേ​ദാ​ർ​നാ​ഥെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട സൂ​ച​ന​ക​ൾ.

Related posts