കീ​ർ​ത്തി​യു​ടെ പെ​ൻ​ഗ്വി​ൻ ഓ​ണ്‍​ലൈ​ൻ റി​ലീ​സി​ന്


കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക്ഡൗ​ണി​ലാ​യി​ട്ട് ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞു. ചി​ല ഇ​ള​വു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ നീ​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​അ​വ​സ​ര​ത്തി​ൽ ജ്യോ​തി​ക​യു​ടെ സി​നി​മ​യ്ക്ക് പി​ന്നാ​ലെ ത​മി​ഴി​ൽ മ​റ്റൊ​രു സി​നി​മ കൂ​ടി തി​യ​റ്റ​ർ ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​ൻ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

കീ​ർ​ത്തി സു​രേ​ഷ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ത്രി​ല്ല​ർ ചി​ത്രം പെ​ൻ​ഗ്വി​ൻ ആ​ണ് ആ​മ​സോ​ണ്‍ പ്രൈ​മി​ൽ നേ​രി​ട്ടു റി​ലീ​സ് ചെ​യ്യാ​നാ​യി ഒ​രു​ങ്ങു​ന്ന​ത്. മു​ന്പ് ജ്യോ​തി​ക നാ​യി​ക​യാ​വു​ന്ന പൊന്മക​ൾ വ​ന്താ​ൽ ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള തീ​രു​മാ​നം ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണി​പ്പോ​ൾ അ​ടു​ത്ത സി​നി​മ​യും എ​ത്തു​ന്ന​ത്.

ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​ന​മാ​യാ​ൽ ത​മി​ഴി​നൊ​പ്പം പെ​ൻ​ഗ്വി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പും ജൂ​ണി​ൽ ആ​മ​സോ​ണ്‍ പ്രൈ​മി​ലെ​ത്തു​മെ​ന്നും സി​നി​മ​യു​ടെ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റോ​ണ്‍ ബ​ഞ്ച് ഫി​ലിം​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ദം​പ​ട്ടി രം​ഗ​രാ​ജ്, ലിം​ഗ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു​ണ്ട്.

ഈ​ശ്വ​ർ കാ​ർ​ത്തി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന പെ​ൻ​ഗ്വി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ സം​ഗീ​തം ഒ​രു​ക്കു​ന്ന സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം കാ​ർ​ത്തി​ക് പ​ള​നി​യും എ​ഡി​റ്റിം​ഗ് അ​നി​ൽ കൃ​ഷു​മാ​ണ്.

Related posts

Leave a Comment