ത​ന്റെ ഭാ​ര്യ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ടി കീ​ര്‍​ത്തി സു​രേ​ഷ് എ​ന്ന് ബോ​ണി ക​പൂ​ര്‍ ! എ​തി​ര്‍​ത്തും അ​നു​കൂ​ലി​ച്ചും ആ​രാ​ധ​ക​ര്‍…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു ത​ന്നെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മു​ന്‍​കാ​ല തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക മേ​ന​ക​യു​ടേ​യും നി​ര്‍​മ്മാ​താ​വ് സു​രേ​ഷ്‌​കു​മാ​റി​ന്റെ​യും മ​ക​ള്‍ കൂ​ടി​യാ​യ കീ​ര്‍​ത്തി സു​രേ​ഷ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ്. ബാ​ല​താ​ര​മാ​യി എ​ത്തി​യ ന​ടി പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ കൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും കീ​ര്‍​ത്തി ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് സ​ജീ​വം. ദ​സ​റ എ​ന്ന ചി​ത്ര​മാ​ണ് കീ​ര്‍​ത്തി​യു​ടേ​താ​യി ഒ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ കീ​ര്‍​ത്തി സു​രേ​ഷി​നെ പ​റ്റി നി​ര്‍​മ്മാ​താ​വ് ബോ​ണി ക​പൂ​ര്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ത​ന്റെ ഭാ​ര്യ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ക​ഴി​വു​ള്ള ന​ടി കീ​ര്‍​ത്തി സു​രേ​ഷ് ആ​ണെ​ന്നാ​ണ് ബോ​ണി ക​പൂ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​ന്റെ ഭാ​ര്യ​യും ന​ടി​യു​മാ​യി​രു​ന്ന ശ്രീ​ദേ​വി​യെ പോ​ലെ ത​ന്നെ കീ​ര്‍​ത്തി സു​രേ​ഷും സൗ​ന്ദ​ര്യ​വും ക​ഴി​വു​ള്ള അ​ഭി​നേ​ത്രി ആ​ണെ​ന്നാ​ണ് ബോ​ണി ക​പൂ​ര്‍…

Read More

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ കീ​ർ​ത്തി അ​ഭി​ന​യിക്കേണ്ടതായിരുന്നു, പക്ഷേ…  കൈവിട്ട സിനിമയെക്കുറിച്ച് അമ്മ മേനക

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ല​യാ​ളി ന​ടി​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. വി​ജ​യ്, ര​ജി​നി​കാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ​ക്കൊ​പ്പം കീ​ർ​ത്തി ഇ​തി​ന​കം അ​ഭി​ന​യി​ച്ചു. അ​ഭി​ന​യപ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് കീ​ർ​ത്തി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ന​ടി​ക്ക് ശേ​ഷം ന​ടി​ക്ക് ഏ​റെ പ്ര​ശം​സ നേ​ടി​ക്കൊ​ടു​ത്ത സി​നി​മ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ദ​സ​റ. ക​രി​യ​റി​ൽ ന​ടി​ക്ക് നാ​ഴി​ക​ക്ക​ല്ലാ​വു​ന്ന മ​റ്റൊ​രു സി​നി​മ കീ​ർ​ത്തി ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ത​മി​ഴ​കം ഇ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യാ​ണ് കീ​ർ​ത്തി വേ​ണ്ടെ​ന്ന് വ​ച്ച​ത്. പ​ക​രം ന​ടി ചെ​യ്ത സി​നി​മ ര​ജി​നി​കാ​ന്ത് നാ​യ​ക​നാ​യ അ​ണ്ണാ​ത്തെ​യാ​ണ്. അ​ണ്ണാ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ക​യും പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ വ​ൻ ഹി​റ്റാ​വു​ക​യും ചെ​യ്തു. ഐ​ശ്വ​ര്യ റാ​യ്, തൃ​ഷ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശോ​ഭി​ത ധു​ലി​പാ​ല എ​ന്നി​വ​രാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ അ​ഭി​ന​യി​ച്ച​ത്.  സി​നി​മ​യി​ൽ കീ​ർ​ത്തി അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി​യു​ടെ അ​മ്മ​യും പ​ഴ​യകാ​ല ന​ടി​യു​മാ​യ മേ​ന​ക സു​രേ​ഷ്. കു​ന്ദ​വി, പൂ​ങ്കു​ഴ​ലി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നി​ന് കീ​ർ​ത്തി​യെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​തി​ലേ​താ​ണെ​ന്ന് ത​നി​ക്ക് കൃ​ത്യ​മാ​യി…

Read More

മികച്ച പെർഫോമൻസ് കാഴ്ചയുമായി ദസറ വരുന്നു; 130 അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കീ​ർ​ത്തി​യു​ടെ വ​ക 75 ലക്ഷത്തിന്‍ സ്വ​ർ​ണ​ സ​മ്മാ​നം

യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് സ്വ​ര്‍​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്‍​കി കീ​ര്‍​ത്തി സു​രേ​ഷ്. 130 അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് താ​രം പ​ത്തു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. തെ​ലു​ങ്ക് ചി​ത്രം ദ​സ​റ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മായിരുന്നു അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ടിയുടെ സ്വ​ര്‍​ണ നാ​ണ​യ ദാനം. ന​ടി​യു​ടെ ഫാ​ന്‍​സ് പേ​ജു​ക​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത വ​ന്ന​ത്. ദ​സ​റ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച പെ​ര്‍​ഫോ​മ​ന്‍​സ് കാ​ഴ്ച​വ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ച ക്രൂ​വി​ന് ഓ​ര്‍​മി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം എ​ന്തെ​ങ്കി​ലും ന​ല്‍​ക​ണ​മെ​ന്ന് ന​ടി ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഓ​രോ സ്വ​ര്‍​ണ നാ​ണ​യ​ത്തി​നും ഏ​ക​ദേ​ശം 50,000 മു​ത​ല്‍ 55,000 രൂ​പ വ​രെ വി​ല വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​മ്മാ​ന​ത്തി​നാ​യി 75 ല​ക്ഷം രൂ​പ​യോ​ളം താ​രം ചെ​ല​വ​ഴി​ച്ചു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​തി​നു മു​ന്പും താ​രം സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു. ത​മി​ഴ് ചി​ത്ര​മാ​യ സ​ണ്ട​ക്കോ​ഴി 2ന്‍റെ പാ​ക്ക​പ്പ് ദി​വ​സം അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ണ്ട് ഗ്രാം ​വ​രു​ന്ന സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍ ന​ടി സ​മ്മാ​നി​ച്ചി​രു​ന്നു.നാ​നി നാ​യ​ക​നാ​കു​ന്ന ദ​സ​റ​യാ​ണ്…

Read More

ഞാൻ ശരിക്കും അനാഥയായിരുന്നോ!  മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ കീർത്തി സുരേഷിന്‍റെ ഓർമയിൽ വരുന്നത്

ചെ​റു​പ്പം മു​ത​ലേ വാ​ശി​യു​ള്ള കൂ​ട്ട​ത്തി​ലാ​ണ് ഞാ​ൻ. ഒ​രു കാ​ര്യം വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചാ​ൽ അ​ത് നേ​ടി​യെ​ടു​ക്കും. അ​തി​നുവേ​ണ്ടി ന​ന്നാ​യി പ​രി​ശ്ര​മി​ക്കാ​റു​മു​ണ്ട്. അ​തൊ​രു ന​ല്ല വാ​ശി​യാ​ണ്. ചെ​റു​പ്പ​ത്തി​ൽ മ​മ്മൂ​ക്ക എ​ടു​ത്തി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്. അ​ദ്ദേ​ഹ​ത്തെക്കുറി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ വ​രു​ന്ന​ത് അ​താ​ണ്. ലാ​ല​ങ്കി​ളി​നൊ​പ്പം ഒ​ന്നി​ച്ച് സ്ക്രീ​ൻ ഷെ​യ​ർ ചെ​യ്ത​ത് ന​ല്ലൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യ​ങ്കി​ൾ ചെ​റു​പ്പം മു​ത​ലേ എ​ന്നെ പ​റ​ഞ്ഞു പ​റ്റി​ച്ച ഒ​രു കാ​ര്യ​മു​ണ്ട്. ഞാ​ൻ അ​നാ​ഥ​കു​ഞ്ഞാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കു​മാ​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​യും എ​ന്നെ ദ​ത്തെ​ടു​ത്ത​താ​ണെ​ന്നും നി​ന​ക്ക് അ​വി​ടെ ജീ​വി​ക്ക​ണ്ടെ​ങ്കി​ൽ എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്നോ എ​ന്നും അ​ങ്കി​ൾ പ​റ​യും. ശ​രി​ക്കും ഞാ​ൻ അ​നാ​ഥ​കു​ഞ്ഞാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. കു​റേ വ​ർ‌​ഷം ഞാ​ൻ വി​ശ്വ​സി​ച്ചു. –കീ​ർ​ത്തി സു​രേ​ഷ്

Read More

കീർത്തി സുരേഷിനെതിരെ കടുത്ത വിമർശനവുമായി മഹേ​ഷ് ബാ​ബു ആ​രാ​ധ​ക​ര്‍; ഇരുവരും ഒന്നിക്കുന്ന ചിത്രം പുറത്തിറങ്ങും മുമ്പ് ആരാധകർ പൊട്ടിത്തെറിക്കുന്നതിന്‍റെ കാരണം ഞെട്ടിക്കുന്നത്…

തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ തു​ട​ങ്ങി​യ കീ​ര്‍​ത്തി ഇ​ന്ന് ത​മി​ഴി​ലേ​യും തെ​ലു​ങ്കി​ലേ​യു​മെ​ല്ലാം നി​റസാ​ന്നി​ധ്യ​മാ​ണ്. തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യ മ​ഹേ​ഷ് ബാ​ബു​വി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന സ​ര്‍​ക്കാ​രു വാ​രി പാ​ട്ട​യാ​ണ് കീ​ര്‍​ത്തി​യു​ടെ റി​ലീ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന സി​നി​മ. ഇ​താ​ദ്യ​മാ​യാ​ണ് മ​ഹേ​ഷ് ബാ​ബും കീ​ര്‍​ത്തി സു​രേ​ഷും ഒ​രു​മി​ക്കു​ന്ന​ത്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സി​നി​മാലോ​കം ഈ ​ജോ​ഡി​യെ ഓ​ണ്‍ സ്‌​ക്രീ​നി​ല്‍ കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം മു​ത​ല്‍ ചി​ല മ​ഹേ​ഷ് ബാ​ബു ആ​രാ​ധ​ക​ര്‍ കീ​ര്‍​ത്തി​യു​ടെ കാ​സ്റ്റിം​ഗി​നെ വി​മ​ര്‍​ശി​ച്ചു കൊ​ണ്ട് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. മ​റ്റൊ​രു ന​ടി​യെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും കീ​ര്‍​ത്തി മ​ഹേ​ഷ് ബാ​ബു​വി​ന് ചേ​ര്‍​ന്ന നാ​യി​ക​യ​ല്ലെ​ന്നും വി​മ​ർ​ശി​ച്ചു ചി​ല ആ​രാ​ധ​ക​ര്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രി​ല്‍നി​ന്നും കീ​ര്‍​ത്തി‌​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.കീ​ര്‍​ത്തി​യു​ടെ ഗാ​ന്ധാ​രി എ​ന്ന മ്യൂ​സി​ക് വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു റി​ലീ​സ് ചെ​യ്ത​ത്. ഈ ​മ്യൂ​സി​ക് വീ​ഡി​യോ​യ്ക്ക് തീ​രെ…

Read More

കീർത്തിയുടെ വീണവായന അത്ഭുതപ്പെടുത്തിയെന്ന് പ്രിയദർശൻ

കീ​ർ​ത്തി എ​ന്നെ വീ​ണ വാ​യി​ച്ച് അ​ദ്ഭു​ത​പ്പെ​ടു​ത്തി. അ​വ​ൾ ഒ​രു വ​യ​ലി​നി​സ്റ്റാ​ണ്. പ​ക്ഷേ, പ​ല​ർ​ക്കും അ​ത് അ​റി​യി​ല്ല. അ​വ​ളു​ടെ ഉ​ള്ളി​ൽ സം​ഗീ​തം ഉ​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ആ​ർ​ച്ച​യു​ടെ വേ​ഷം മ​ര​ക്കാ​റി​ൽ അ​നാ​യാ​സ​മാ​യി കൈ​കാ​ര്യം ചെ​യ്ത​ത്. ഒ​രു തെ​റ്റുപോ​ലും വ​രു​ത്താ​തെയാ​ണ് വീ​ണ അ​തി​ന്‍റെ രീ​തി​ക്ക് അ​നു​സ​രി​ച്ച് കീ​ർ​ത്തി വാ​യി​ച്ച​ത്. വീ​ണ കൈ​കാ​ര്യം ചെ​യ്യാ​ത്തൊ​രാ​ൾ അ​നാ​യാ​സ​മാ​യി അ​തു ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ൾ ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു.അ​വ​ൾ റി​യ​ലി​സ്റ്റി​ക്കാ​യി​ട്ടാ​ണ് വീ​ണ വാ​യി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ചെ​യ്ത​ത്. പാ​ടു​ന്ന​തും വീ​ണ വാ​യി​ക്കു​ന്ന​തും ഒ​രു​മി​ച്ച് ചെ​യ്യു​ന്ന​ത് ദു​ഷ്ക​ര​മാ​ണ്. പക്ഷേ, അ​വ​ൾ​ക്ക് അ​ത് സാ​ധി​ച്ചു. ഞാ​ൻ അ​തു​ക​ണ്ട് അ​ദ്ഭു​ത​പ്പെ​ട്ടു. -പ്രി​യ​ദ​ർ​ശ​ൻ

Read More

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ഹാ​ഫ് സാ​രി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി കീ​ര്‍​ത്തി; ചിത്രം ഏറ്റെടുത്ത് ആരാധകരും

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ സു​രേ​ഷി​ന്‍റെ​യും പ​ഴ​യ​കാ​ല​ന​ടി മേ​ന​ക​യു​ടേ​യും മ​ക​ളാ​യ കീ​ര്‍​ത്തി ദേ​ശീ​യ പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് നേ​ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​ര​ത്തി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പും ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ കു​റി​പ്പും കീ​ര്‍​ത്തി ധ​രി​ച്ചി​രി​ക്കു​ന്ന വേ​ഷ​വു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ച​ര്‍​ച്ച. സെ​റ്റി​ന്‍റെ ഹാ​ഫ് സാ​രി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി കീ​ര്‍​ത്തി. മ​നോ​ഹ​ര​മാ​യ ഡ്ര​സ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത് ന​ടി​യാ​യ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്താ​ണ്. എ​നി​ക്ക് ഈ ​മ​നോ​ഹ​ര സാ​രി സ​മ്മാ​നി​ച്ച​തി​ല്‍ പൂ​ര്‍​ണി​മ​യ്ക്ക് ന​ന്ദി എ​ന്നു കു​റി​ച്ചു കൊ​ണ്ടാ​ണ് കീ​ര്‍​ത്തി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കീ​ര്‍​ത്തി അ​തീ​വ സു​ന്ദ​രി​യാ​യി​ട്ടു​ണ്ട​ന്ന് ആ​രാ​ധ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

Read More

കീ​ർ​ത്തി​യു​ടെ പെ​ൻ​ഗ്വി​ൻ ഓ​ണ്‍​ലൈ​ൻ റി​ലീ​സി​ന്

കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക്ഡൗ​ണി​ലാ​യി​ട്ട് ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞു. ചി​ല ഇ​ള​വു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ നീ​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​അ​വ​സ​ര​ത്തി​ൽ ജ്യോ​തി​ക​യു​ടെ സി​നി​മ​യ്ക്ക് പി​ന്നാ​ലെ ത​മി​ഴി​ൽ മ​റ്റൊ​രു സി​നി​മ കൂ​ടി തി​യ​റ്റ​ർ ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​ൻ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. കീ​ർ​ത്തി സു​രേ​ഷ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ത്രി​ല്ല​ർ ചി​ത്രം പെ​ൻ​ഗ്വി​ൻ ആ​ണ് ആ​മ​സോ​ണ്‍ പ്രൈ​മി​ൽ നേ​രി​ട്ടു റി​ലീ​സ് ചെ​യ്യാ​നാ​യി ഒ​രു​ങ്ങു​ന്ന​ത്. മു​ന്പ് ജ്യോ​തി​ക നാ​യി​ക​യാ​വു​ന്ന പൊന്മക​ൾ വ​ന്താ​ൽ ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള തീ​രു​മാ​നം ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണി​പ്പോ​ൾ അ​ടു​ത്ത സി​നി​മ​യും എ​ത്തു​ന്ന​ത്. ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​ന​മാ​യാ​ൽ ത​മി​ഴി​നൊ​പ്പം പെ​ൻ​ഗ്വി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പും ജൂ​ണി​ൽ ആ​മ​സോ​ണ്‍ പ്രൈ​മി​ലെ​ത്തു​മെ​ന്നും സി​നി​മ​യു​ടെ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റോ​ണ്‍ ബ​ഞ്ച് ഫി​ലിം​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന…

Read More

കീര്‍ത്തി സുരേഷ് രജനികാന്തിന്റെ നായികയാവുന്നു ? പേട്ടയിലേതിനു സമാനമായി രജനി വീണ്ടും യുവാവായി എത്തുന്നുവെന്ന് വിവരം…

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ട തീയറ്ററുകളെ ആവേശം കൊള്ളിച്ച് നിറഞ്ഞോടുകയാണ്. ഇതിനിടയില്‍ രജനിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നിരിക്കുകയാണ്. എ.ആര്‍ മുരുഗദോസിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ രജനി വീണ്ടും ചെറുപ്പക്കാരനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാ രഞ്ജിത് ചിത്രങ്ങളായ ‘കബാലി”കാല’ എന്നീ ചിത്രങ്ങളില്‍ പ്രായമായ കഥാപാത്രത്തെ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അവതരിപ്പിച്ചത്. രണ്ടു ചിത്രത്തിലും രജനിയുടെ നായികമാരായെത്തിയത് രാധിക ആപ്തെയും ഈശ്വരി റാവുവുമായിരുന്നു. മാത്രമല്ല, ‘പേട്ട’യില്‍ രജനികാന്തിന്റെ നായികമാരില്‍ ഒരാള്‍ തൃഷയായിരുന്നു. എ.ആര്‍ മുരുഗദോസിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ രജനി വീണ്ടും പേട്ടയിലേതു പോലെ പ്രായം കുറഞ്ഞ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചിത്രത്തില്‍ യുവതാരം കീര്‍ത്തി സുരേഷ് ആയിരിക്കും രജനിയുടെ നായിക എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളിയായ കീര്‍ത്തി തമിഴ് സിനിമാ മേഖലയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.…

Read More

അമ്മയ്‌ക്കൊപ്പം ഒരു സിനിമ കണ്ടുകൊണ്ടിരിക്കേ ഞാന്‍ വെല്ലുവിളിച്ചു; അമ്മയുടെ നായകന്റെ മകന്റെ നായികയാവുമെന്ന്; ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തുവെന്ന് കീര്‍ത്തി സുരേഷ്…

കോളിവുഡില്‍ ഇന്ന് ഏറ്റവുമധികം തിരക്കുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. വിജയ്, സൂര്യ തുടങ്ങി തമിഴിലെ പല സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു. നാലു സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തി കരാറും ഒപ്പിട്ടുണ്ട്. സൂര്യ നായകനാവുന്ന താനാ സേര്‍ന്ത കൂട്ടമാണ് കീര്‍ത്തിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൂര്യയ്‌ക്കൊപ്പമുളള കീര്‍ത്തിയുടെ ആദ്യ സിനിമയാണിത്. ചെറുപ്പം മുതലേ സൂര്യയുടെ കടുത്ത ഫാനാണെന്ന് കീര്‍ത്തി തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘സ്‌കൂളില്‍ പഠിക്കുന്ന സമയത്തേ സൂര്യയുടെ കടുത്ത ആരാധികയാണ്. എന്റെ അമ്മ മേനക സൂര്യയുടെ അച്ഛന്‍ ശിവകുമാറിനൊപ്പം 3 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒരു സിനിമ അമ്മയ്‌ക്കൊപ്പം കണ്ടുകൊണ്ടിരിക്കേ ഞാന്‍ വെല്ലുവിളിച്ചു. ശിവകുമാറിന്റെ മകന്‍ സൂര്യയ്‌ക്കൊപ്പം ഒരു ദിവസം ഞാന്‍ അഭിനയിച്ചു കാണിക്കുമെന്നു പറഞ്ഞു. അത് യാഥാര്‍ത്ഥ്യമായതില്‍ ഒരുപാട് സന്തോഷം തോന്നുന്നു’. ‘സൂര്യ വളരെ ഒതുങ്ങിയ വ്യക്തിയാണ്. അദ്ദേഹം അധികം സംസാരിക്കാറില്ല.…

Read More