ബോളിവുഡ് അരങ്ങേറ്റം; കീ​ർ​ത്തി പ്ര​തി​ഫ​ലം ഇ​ര​ട്ടി​യാ​ക്കി?

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലെ മു​ൻ​നി​ര നാ​യി​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. ത​മി​ഴി​ല്‍ വി​ജ​യ്, ശി​വ കാ​ര്‍​ത്തി​കേ​യ​ന്‍, ധ​നു​ഷ് പോ​ലു​ള്ള നാ​യ​ക​ന്‍​മാ​രു​ടെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള കീ​ർ​ത്തി തെ​ലു​ങ്കി​ല്‍ പ​വ​ന്‍ ക​ല്യാ​ണ്‍, ചി​ര​ഞ്ജീ​വി, മ​ഹേ​ഷ് ബാ​ബു, നാ​നി തു​ട​ങ്ങി​യ മു​ൻ​നി​ര​നാ​യ​ക​ന്മാ​ർ​ക്കെ​ല്ലാം ഒ​പ്പം അ​ഭി​ന​യി​ച്ചു. അ​തു​കൊ​ണ്ടു ത​ന്നെ സൂ​പ്പ​ര്‍താ​ര നാ​യി​ക​യെ​ന്ന വി​ശേ​ഷ​ണ​വും ന​ടി​ക്കു​ണ്ട്.

അ​തേ​സ​മ​യം കീ​ര്‍​ത്തി ഇ​പ്പോ​ള്‍ ബേ​ബി ജോ​ണ്‍ എ​ന്ന ത​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ജ​യ് നാ​യ​ക​നാ​യ തെ​രി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണി​ത്. ത​മി​ഴി​ൽ വ​ന്‍ ഹി​റ്റാ​യി​രു​ന്നു തെ​രി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യി​രു​ന്ന അ​റ്റ്‌​ലി ത​ന്നെ​യാ​ണ് ഈ ​ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്ന ടീ​സ​ര്‍ ബോ​ളി​വു​ഡി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി ക​ഴി​ഞ്ഞു. കീ​ര്‍​ത്തി ഏ​ത് വേ​ഷ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

തെ​രി​യി​ല്‍ സാ​മ​ന്ത ചെ​യ്ത വേ​ഷ​മാ​യി​രി​ക്കും​കീ​ർ​ത്തി ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. വി​ജ​യി​യു​ടെ ഭാ​ര്യ​യു​ടെ വേ​ഷ​മാ​യി​രു​ന്നു ത​മി​ഴി​ല്‍ സാ​മ​ന്ത ചെ​യ്ത​ത്. എ​ന്നാ​ല്‍ നാ​യി​ക ക​ഥാ​പാ​ത്രം മ​രി​ക്കു​ന്ന​താ​യി​രു​ന്നു ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​മി ജാ​ക്‌​സ​ണ്‍ ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക​യാ​യി​രു​ന്നു. എ​മി​യു​ടെ ക്യാ​ര​ക്ട​റാ​ണ് ചി​ത്ര​ത്തി​ല്‍ അ​വ​സാ​നം വ​രെ​യു​ള്ള​ത്. ഇ​താ​ണോ കീ​ര്‍​ത്തി ചെ​യ്യു​ന്ന​തെ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ചി​ത്ര​ത്തി​നാ​യി കീ​ര്‍​ത്തി വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​വും ഇ​പ്പോ​ൾ ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഹി​ന്ദി അ​ര​ങ്ങേ​റ്റ​ത്തി​നാ​യി പ്ര​തി​ഫ​ലം ഇ​ര​ട്ടി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ടി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. നാ​ല് കോ​ടി രൂ​പ​യാ​ണ് ബോ​ളി​വു​ഡ് ചി​ത്ര​ത്തി​നാ​യി കീ​ര്‍​ത്തി പ്ര​തി​ഫ​ല​മാ​യി വാ​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ വ​മ്പ​ന്‍ പ്രൊ​ജ​ക്ടു​ക​ള്‍​ക്ക് ര​ണ്ട് കോ​ടി രൂ​പ വ​രെ​യാ​ണ് ന​ടി വാ​ങ്ങാ​റു​ള്ള​ത്. ഒ​റ്റ​യ​ടി​ക്ക് പ്ര​തി​ഫ​ലം ഉ​യ​ര്‍​ത്തി​യ​ത് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ​ല ന​ടി​മാ​ര്‍​ക്കൊ​പ്പം പ്ര​തി​ഫ​ല കാ​ര്യ​ത്തി​ല്‍ ഇ​തോ​ടെ എ​ത്തി​യി​രി​ക്കു​ക​യാ​ണ് കീ​ര്‍​ത്തി.

സാ​ധാ​ര​ണ മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് കീ​ര്‍​ത്തി പ്ര​തി​ഫ​ല​മാ​യി വാ​ങ്ങാ​റുള്ളതത്രേ. അ​വി​ടെ നി​ന്നാ​ണ് ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ലൂ​ടെ പ്ര​തി​ഫ​ല​ത്തി​ല്‍ വ​ന്‍ കു​തി​പ്പു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ര​ശ്മി​ക മ​ന്ദാ​ന തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ള്‍​ക്കാ​യി നാ​ല് കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മാ​യി വാ​ങ്ങു​ന്ന​ത്. ശ്രു​തി ഹാ​സ​ന്‍, ശ്രീ​ലീ​ല, പൂ​ജ ഹെ​ഗ്ഡെ എ​ന്നി​വ​രെ​ല്ലാം ഈ ​കാ​റ്റ​ഗ​റി​യി​ലാ​ണ്. ഈ ​നി​ര​യി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ കീ​ര്‍​ത്തി​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment