ബാ​ഹു​ബ​ലി ഇ​നി സീ​രി​യ​ലാ​യും കാ​ണാം

bahubali1ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി പ​ര​ന്പ​ര​യാ​യി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലേ​യ്ക്ക് എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ശോ​ബു യാ​ർ​ല​ഗ​ദ്ദ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​ടി​യ ചി​ത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് സി​നി​മ​യാ​യി, ദേ​ശീ​യ ത​ല​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഹി​ന്ദി​യി​ലാ​കും ആ​ദ്യം പ​ര​ന്പ​ര എ​ത്തു​ക. ടിവി സീ​രി​യ​ലു​ക​ൾ ആ​ളു​ക​ളെ ഏ​റെ സ്വാ​ധീ​നി​ക്കു​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​നീ​ക്കം. സാ​ധാ​ര​ണ സീ​രി​യ​ലു​ക​ൾ വ​ലി​ച്ചു നീ​ട്ടി വ​ർ​ഷ​ങ്ങ​ളോ​ളം കാ​ണി​ക്കു​ന്ന പ​തി​വ് തെ​റ്റി​ച്ചു​കൊ​ണ്ട് വ​ള​രെ ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ, പ​ത്തോ പ​തി​ന​ഞ്ചോ എ​പ്പി​സോ​ഡു​ക​ൾ​ക്കു​ള്ളി​ൽ പ​ര​ന്പ​ര​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.
ബാ​ഹു​ബ​ലി സീ​രി​യ​ലാ​ക്കു​ന്ന കാ​ര്യം മു​ൻ​പ് രാ​ജ​മൗ​ലി ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ആ​രൊ​ക്കെ​യാ​ണ് സീ​രി​യ​ലി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ക​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം ഇ​പ്പോ​ഴും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts