ആദ്യ പ്രതിഫലത്തെക്കുറിച്ച് സൂപ്പർ താരങ്ങൾ പറ‍യുമ്പോൾ തനിക്കൊന്നും കിട്ടിയില്ലെന്ന് കീർത്തി സുരേഷ്; കുബേരനിലെ അതേ അവസ്ഥയ്ക്ക് കാരണം അമ്മ മേനക..!

 


മ​ല​യാ​ള​ത്തി​നു പു​റ​മെ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷാ സി​നി​മ​ക​ളി​ലെ​ല്ലാം ഒ​രു​പോ​ലെ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് നി​ര്‍​മ്മാ​താ​വ് സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ന​ടി മേ​ന​ക​യു​ടേ​യും മ​ക​ളാ​യ കീ​ര്‍​ത്തി സു​രേ​ഷ്. ബാ​ല​താ​ര​മാ​യി​ട്ടാ​ണ് കീ​ര്‍​ത്തി ആ​ദ്യം സി​ന​മ​യി​ല്‍ എ​ത്തു​ന്ന​ത്. പി​ന്നീ​ട് 2013 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്ര​മാ​യ ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​യി ന​ടി​യു​ടെ മ​ട​ങ്ങി വ​ര​വ്.

ചെ​റി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം വ​രെ കീ​ര്‍​ത്തി സ്വ​ന്ത​മാ​ക്കി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​യ താ​രം പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം ശ്ര​ദ്ധേ​യ​മാ​കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ത​ന്‍റെ ആ​ദ്യ ചി​ത്ര​ങ്ങ​ളി​ല്‍ ത​നി​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് കീ​ര്‍​ത്തി. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പൈ​ല​റ്റ്, അ​ച്ഛ​നെ ആ​ണെ​നി​ക്കി​ഷ്ടം, കു​ബേ​ര​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​ണ് കീ​ര്‍​ത്തി സു​രേ​ഷ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ അ​മ്മ മേ​ന​ക നി​ര്‍​മി​ച്ച​ത് കൊ​ണ്ട് കീ​ര്‍​ത്തി​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട് 2013 ല്‍ ​പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത ഗീ​താ​ഞ്ജ​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ് നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ​ത്. ചി​ത്ര​ത്തി​ല്‍ ഇ​ര​ട്ട വേ​ഷ​മാ​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​തി​ഫ​ലം ഒ​രു ക​വ​റി​ല്‍ ഇ​ട്ടി​ട്ടാ​ണ് കീ​ര്‍​ത്തി​ക്ക് ന​ല്‍​കി​യ​ത്. അ​ത് എ​ത്ര​യാ​ണെ​ന്ന് പോ​ലും തു​റ​ന്ന് നോ​ക്കാ​തെ അ​ച്ഛ​നെ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു കീ​ര്‍​ത്തി.

എ​ന്നാ​ല്‍ ഇ​ത​ല്ല കീ​ര്‍​ത്തി​യു​ടെ ആ​ദ്യ പ്ര​തി​ഫ​ലം. ഫാ​ഷ​ന്‍ ഡി​സൈ​നി​ങ് പ​ഠി​ക്കു​ന്ന​തി​നൊ​പ്പം കീ​ര്‍​ത്തി സു​രേ​ഷ് ഫാ​ഷ​ന്‍ ഷോ​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. അ​തി​ലൂ​ടെ​യാ​ണ് കീ​ര്‍​ത്തി​ക്ക് ഏ​റ്റ​വും ആ​ദ്യം ഒ​രു പ്ര​തി​ഫ​ലം ല​ഭി​ച്ച​ത്. 500 രൂ​പ​യാ​ണ് ആ​ദ്യ​മാ​യി ഫാ​ഷ​ന്‍ ഷോ ​ചെ​യ്ത​പ്പോ​ള്‍ താ​ര​ത്തി​ന് ല​ഭി​ച്ച​ത്. ഇ​തും അ​ച്ഛ​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു വെന്ന് നടി പറയുന്നു
-പി​ജി

Related posts

Leave a Comment