മൂവാറ്റുപുഴ തൃക്കളത്തൂരിൽ വാഹനാപകടം; മൂന്നു യുവാക്കൾ മരിച്ചു; മരിച്ചവരിൽ സഹോദരൻമാരും


മൂ​വാ​റ്റു​പു​ഴ: ലോ​റി​യും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. തൊ​ടു​പു​ഴ പു​റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മൂ​ക്കി​ല​കാ​ട്ടി​ൽ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (23), കു​ന്നേ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു (24), സ​ഹോ​ദ​ര​ൻ അ​രു​ൺ ബാ​ബു(22)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​റി​ൽ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പു​റ​പ്പു​ഴ മൂ​ക്കി​ല​കാ​ട്ടി​ൽ അ​മ​ർ​നാ​ഥ് ആ​ർ. പി​ള്ള​യെ (20) ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ എം​സി റോ​ഡി​ൽ മൂ​വാ​റ്റു​പു​ഴ തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മ​ണ്ണു​മാ​ന്തി യ​ന്ത്രം ക​യ​റ്റി തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും മൂ​ന്ന് പേ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബംഗളൂരുവിൽ​നി​ന്നും ബ​ന്ധു​വി​ന് കാ​ർ വാ​ങ്ങി​യ​ശേ​ഷം ഇ​രു​കാ​റു​ക​ളി​ലാ​യി മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ന്നാ​ലെ മ​റ്റൊ​രു കാ​റി​ൽ ബ​ന്ധു​വും ഉ​ണ്ടാ​യി​രു​ന്നു.

ആ​ദി​ത്യ​ന്‍റെ​യും വി​ഷ്ണു​വി​ന്‍റെ​യും മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment