ഒരു എക്സ്ട്രാ ഓര്‍ഡിനറി ഭാര്യയല്ല ഞാന്‍ ! അങ്ങനെ എന്തെങ്കിലും ഒക്കെ ആയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ എനിക്കാവശ്യം ഇല്ല ! കുറിപ്പ് വൈറലാകുന്നു…

സമീപകാലത്ത് മലയാളികള്‍ ഏറ്റവുമധികം നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം.

ഇപ്പോള്‍ മലയാൡകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് സിനിമയുടെ പൊളിറ്റിക്കല്‍ കറക്‌നെസിനെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും ചികഞ്ഞു നോക്കല്‍.

ഹോമിന്റെ കാര്യത്തിലും ഇതുണ്ടായി. പതിവുപോലെ സിനിമ പുരുഷാധിപത്യത്തിന്റെ മഹത്വവല്‍ക്കരണമാണെന്ന് ചിലര്‍ പറയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുറവില്ല.

ഇപ്പോള്‍ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് വേറിട്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വതി ഐഡന്‍. എക്സ്ട്രാ ഓര്‍ഡിനറി ആയ കാര്യം ചെയ്താലേ അച്ഛനെ മകന്‍ അംഗീകരിക്കു എന്നു കാണിച്ചതിലെ സാംഗത്യമെന്തെന്ന് അശ്വതി പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.

തനിക്കൊരിക്കലും എക്സ്ട്രാ ഓര്‍ഡിനറി അമ്മയോ മകളോ മരുമകളോ ഭാര്യയോ ആവാന്‍ സാധിക്കില്ല. അങ്ങനെ എന്തെങ്കിലുമൊക്കെ അയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ തനിക്കാവശ്യവും ഇല്ലെന്നും അശ്വതി കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:ഇങ്ങനെ…

ഹോം എന്ന മൂവി എന്തു കൊണ്ടാണ് എനിക്കിഷ്ടപ്പെടാഞ്ഞത് എന്റെ ആസ്വാദന നിലവാരത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ ഞാന്‍ ആലോചിച്ചു. ഇഷ്ടമാവാത്തതിന്റെ ആദ്യത്തെ കാരണം എന്തെങ്കിലും എക്സ്ട്രാ ഓര്‍ഡിനറി ആയ കാര്യം ചെയ്താലേ അച്ഛനെ മകന്‍ അംഗീകരിക്കു എന്നു കാണിച്ചതാണ്. എനിക്കൊരിക്കലും എക്സ്ട്രാ ഓര്‍ഡിനറി അമ്മയോ മകളോ മരുമകളോ ഭാര്യയോ ആവാന്‍ സാധിക്കില്ല.

അങ്ങനെ എന്തെങ്കിലും ഒക്കെ ആയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ എനിക്കാവശ്യം ഇല്ല.

ഇതിന്റെ ഒരു lite example പറയാം. ഭാര്യയെ ഭര്‍ത്താവ് തന്റെ പെണ്‍ സുഹൃത്തിനെ പോലെ modern ആവാന്‍ നിര്‍ബന്ധിക്കുന്നു. അവള്‍ ഇടുന്ന പോലത്തെ dress ഇട്. അവളുടെ body പോലെ shape ഉള്ള body ആക്കൂ, പുറത്തു പോവുമ്പോള്‍ അയാള്‍ക്കിഷ്ടമുള്ള പോലെ ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ present ചെയ്യാന്‍ അവളെ സ്റ്റൈല്‍ ആക്കാന്‍ വേണമെങ്കില്‍ അയാള്‍ വേറെ ആള്‍ക്കാരുടെ സഹായം വരെ നേടും. അവസാനം ഭാര്യ സ്വന്തം രീതിയില്‍ എല്ലാം ചെയ്യുന്നുണ്ടെന്നും അയാള്‍ക്കു കണ്ണിനു കുളിര്‍മ തരുന്ന രീതിയില്‍ അവള്‍ ആയിട്ടുണ്ടെന്നും തോന്നി വരുന്ന ആ സ്നേഹം ഒക്കെ എന്തു കോപ്പിലെ സ്നേഹം ആണ്. ഒരുപാധികളും ഇല്ലാതെ എന്നെ സ്നേഹിക്കുന്നവര്‍ എന്നെ സ്നേഹിച്ചാല്‍ മതി.

ഇനി എന്റെ വീട്ടില്‍ ഞാന്‍ imperfect ആണ് എന്നൊക്കെ ശ്രീനാഥ് ഭാസി പറയുമ്പോള്‍ എനിക്ക് വേറൊരു കാര്യം ആണ് ഓര്‍മ വന്നത്. കാന്താരി കലിപ്പനോട് നീ എന്തിനാ എന്നോട് ഇങ്ങനെ ദേക്ഷ്യപ്പെടുന്നതെന്ന് ചോദിച്ചപ്പോള്‍ നിന്നോടും അമ്മയോടും ദേഷ്യപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചു ദേഷ്യപ്പെടില്ല എന്നു പറഞ്ഞതാണ്… എന്റെ വീട്ടില്‍ ഞാന്‍ എന്തും കാണിക്കും എന്നു പറയുമ്പോള്‍ നിങ്ങളുടെ ഈ കാണിക്കല്‍ കൊണ്ടു വിഷമം അനുഭവിക്കുന്ന ആള്‍ക്കാര്‍ തന്നെ വേണമല്ലോ അല്ലെ നിങ്ങളെ തിരുത്താനും. എന്റെ മോന്‍ ഒരു തെറ്റ് ചെയ്താല്‍ അത് തെറ്റാണെന്ന് അറിഞ്ഞു തന്നെ വേണം അവനത് തിരുത്താന്‍ അല്ലാതെ അവന്റമ്മ എന്തോ വലിയ ആളാണ് അതു കൊണ്ടു ഒന്നു നന്നായേക്കാം എന്നു അവന്‍ വിചാരിക്കരുത്. അതു പോലെ തന്നെ അവന്റെ imperfect സ്വാഭാവം കാണിക്കാനുള്ള ഇടവുമല്ല അവന്റെ വീട്. And എന്റെ comfort place ഒരിക്കലും വീട് അല്ല.. എനിക്കറിയാവുന്ന പല ആള്‍ക്കാരുടെയും.

സിനിമയില്‍ ഒലിവര്‍ സൂര്യന്‍ ഫ്രണ്ട്ഷിപ് ഇഷ്ടം ആയി. എല്ലാരും നന്നായി അഭിനയിച്ചിട്ടുണ്ട്. വിജയ് ബാബു ലാലേട്ടനെ അനുകരിക്കുന്ന പോലെ തോന്നി.

Related posts

Leave a Comment