സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണത്തിൽ തീരദേശത്തിന് 2,000 കോടിയുടെ പാക്കേജ്; ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ നിന്ന് അനർഹരെ ഒഴിവാക്കും;  നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനവും

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. ഇന്ത്യയാകെ വീശിയടിക്കുന്ന വർഗീയതയ്ക്കെതിരെ കോട്ടതീർക്കാൻ കേരളത്തിന് ആകുന്നുവെന്നു പറഞ്ഞ ധനമന്ത്രി വികസന രംഗത്ത് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അതിനിടയിലും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് സാധിക്കുന്നുണ്ടെന്നും പറഞ്ഞു.

ഓഖി ദുരന്ത നിവാരണത്തിന് പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശ പദ്ധതിക്കായി 2,000 കോടി രൂപ അനുവദിച്ചു. 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 150കോടിയുടെ പദ്ധതിയും ഇതിനു പുറമേ മത്സ്യമേഖയയ്ക്ക് 600 കോടി രൂപയും പ്രഖ്യാപിച്ചു. തുറമുഖ വികസനത്തിന് 584 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. രണ്ട് ഏക്കർ സ്ഥലം, 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവർ, 1,000സിസി കാറുള്ളവർ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ലെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

ഇവർ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയാന്‍ തിരിച്ചടയ്ക്കേണ്ടി വരുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. സാമൂഹ്യ പെൻഷനിൽ നിന്നും പുറത്താകുന്നവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി ആവിഷ്കരിക്കുമെന്നും ഐസക്ക് അറിയിച്ചു.

സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റിൽ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനം. സംസ്ഥാനങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിൽ അച്ചടക്കം പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്ടി അടക്കമുള്ള പരിഷ്കരണങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവര്‍ന്നുവെന്നും ബജറ്റിൽ വിമർശനമുണ്ട്.

നേരത്തെ, കേന്ദ്രസർക്കാരിനെ ഉന്നംവച്ചുള്ള വമർശനങ്ങളുമായാണ് ഐസക്ക് തന്‍റെ ബജറ്റ് അവതരണം ആരംഭിച്ചതുതന്നെ. വികസന കാര്യങ്ങളിലടക്കം മികച്ച രീതിയിൽ മുന്നോട്ട് പോകുമ്പോഴും സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനാണ് ചില വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റിന്‍റെ തുടക്കത്തിൽ അദ്ദേഹം പറഞ്ഞത്.

കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനം

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

വിപണി ഇടപെടലിന് 260 കോടി

വിശപ്പ് രഹിതപദ്ധതിക്ക് 20കോടി

കോഴിത്തീറ്റ ഫാക്ടറിക്ക് 20കോടി

ഇറച്ചിക്കോഴി വളര്‍ത്തല്‍ പഞ്ചായത്തുകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍

സംസ്ഥാനത്ത് സമഗ്ര ക്യാന്‍സര്‍ ചികിത്സാ പദ്ധതി

എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വകുപ്പ്.

മലബാര്‍ ക്യാന്‍സര്‍ സെന്‍ററിനെ ആര്‍സിസിക്ക് തുല്യമായി വികസിപ്പിക്കും. കൊച്ചിയിലും ഇതിന് സമാനമായ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കും.

മ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി.

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി വകയിരുത്തി.

പ്രവാസികള്‍ക്കുള്ള മസാല ബോണ്ട്.

പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കും.

ഭക്ഷ്യ സബ്സിഡിക്ക് 950 കോടി വകയിരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കും.

ആറ് ലക്ഷത്തോളം അര്‍ഹരായവര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തുപോയി. ഇത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു.

Related posts